നഴ്സിംഗ് മേഖല പ്രശ്നബാധിതമായി തുടരുമ്പോഴും മദര്‍ ആശുപത്രിയില്‍ നഴ്സ് സമരം അന്തമില്ലാതെ നീളുമ്പോഴും ഇതിന് ക്രിയാത്മകമായ ഒരു പരിഹാരമോ നിയമനിര്‍മാണമോ ഉണ്ടാകുന്നില്ല. ബുധനാഴ്ച തൃശൂര്‍ മദര്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഗേറ്റ് ഉപരോധിച്ച് രോഗികളെ ഉള്ളില്‍ കടത്താന്‍ വിസമ്മതിച്ചപ്പോള്‍ പോലീസ് ഇടപെട്ട് സമരത്തിലിരുന്ന നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ചെയ്തത്. നഴ്സിംഗ് മേഖലാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓരോ സംസ്ഥാനവും നിയമനിര്‍മാണം നടത്തണം എന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ക്ക് ജോലി സ്ഥിരതയും നിശ്ചിത ശമ്പളവും ലഭ്യമാക്കാന്‍ നിയമനിര്‍മാണം വേണമെന്നും മന്ത്രി നിര്‍ദ്ദേശിക്കുന്നു.കേരളത്തില്‍ നഴ്സിംഗ് സമരം ഇന്ന് തുടര്‍ക്കഥയായത് വേജ് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന മിനിമം ശമ്പളമോ ജോലി സ്ഥിരതയോ ഡ്യൂട്ടി ടൈം ഷെഡ്യൂളോ ഇല്ലാതെ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാതെ കഠിനപീഠനം അനുഭവിക്കുന്നവരാണ് നഴ്സുമാര്‍. മിനിമം ശമ്പളം 5000 രൂപയാക്കണം എന്ന നിര്‍ദ്ദേശം പോലും മാനേജ്മെന്റുകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു.
നഴ്സിംഗ് യൂണിയനില്‍ മൂന്നരലക്ഷം അംഗങ്ങളാണുള്ളത്. സമരങ്ങള്‍ വ്യാപകമായപ്പോള്‍ ഇത് അന്വേഷിക്കാന്‍ നിയുക്തമായ ബലരാമന് കമ്മറ്റി റിപ്പോര്‍ട്ടില്‍ 12,000 രൂപ മിനിമം ശമ്പളം, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം, ആവശ്യത്തിനുള്ള നഴ്സുമാരുടെ നിയമനം മുതലായവ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മാനേജ്മെന്റുകള്‍ ഇത് അംഗീകരിക്കാതെ യൂണിയന് പൊളിക്കാനുള്ള തന്ത്രം മെനയുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.നഴ്സുമാരുടെ സമരത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എതിര്‍ക്കുന്നത് ആരോഗ്യനിഷേധം നൈതികമല്ല എന്ന വാദം ഉന്നയിച്ചാണ്. കേരള നഴ്സുമാര്‍ വിദേശത്ത് ജോലി അയയ്ക്കുന്ന പണവും എന്‍ആര്‍ഐ ധനവരവിന്റെ 25 ശതമാനമാണ്. കേരളത്തിന്റെ പ്രതിച്ഛായ വിദേശങ്ങളില്‍പ്പോലും ഉയര്‍ത്തിപ്പിടിക്കുന്ന സേവനമാണ് ഇവര്‍ കാഴ്ചവയ്ക്കുന്നത്. പക്ഷെ അവര്‍ക്ക് കേരളത്തില്‍ പീഡനം മാത്രം.
ബലരാമന് കമ്മറ്റിയെ നിയോഗിച്ച ഉത്തരവില്‍ സര്‍ക്കാര്‍ തന്നെ നഴ്സുമാരുടെ അവസ്ഥ ശോചനീയമാണെന്നും ന്യായമായ ശമ്പളം ലഭിക്കാതെ ഓവര്‍ടൈം ജോലി നിര്‍ബന്ധിതമായി ചെയ്യിക്കുന്നു എന്നും ചൂണ്ടിക്കാണിച്ചിരുന്നു. റിപ്പോര്‍ട്ട് വന്നിട്ട് അത് നടപ്പില്‍ വരുത്താന്‍ മാനേജ്മെന്റുകളെ നിര്‍ബന്ധിതമാക്കുന്നതിന് സര്‍ക്കാര്‍ എന്തുകൊണ്ട് വൈമുഖ്യം കാട്ടുന്നു?
പ്രതികരിക്കാൻ ഇവിടെ എഴുതുക: