ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിലൂടെ ഭീകരര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും ഇന്ത്യ ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. 2008 ല്‍ നടന്ന ഭീകരാക്രമണത്തിന്റെ നാലാം വാര്‍ഷികത്തിന് അഞ്ച് ദിവസം മുമ്പാണ് വധശിക്ഷ നടപ്പാക്കിയത്.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെ വധശിക്ഷയും ഉടന്‍ നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. 2005 ആഗസ്റ്റ് നാലിന് നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. 2011 ആഗസ്റ്റ് നാലിനാണ് അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്. അഫ്സലിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിക്കളയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: