ഇസ്ലാമാബാദ്: അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പാക് മാധ്യമങ്ങളില്‍ തണുത്ത പ്രതികരണം. മുംബൈ കുറ്റവാളി അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റിയെന്ന് പാക്കിസ്ഥാനിലെ പ്രമുഖ വാര്‍ത്താ ചാനലായ ജിയോ ടിവി, വാര്‍ത്ത നല്കിയപ്പോള് അജ്മല്‍ കസബിനെ തൂക്കിക്കൊന്നുവെന്ന് പാക്കിസ്ഥാനി ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ ഏക ഭീകരന് കസബിന്റെ വധശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ നടപ്പാക്കിയെന്നാണ് ജിയോ ടിവി റിപ്പോര്‍ട്ടു ചെയ്തത്.
ദയാഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് കസബിന്റെ ശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. അജ്മല്‍ കസബിനെ മരണം വരെ തൂക്കിലേറ്റിയെന്നാണ് ദ ന്യൂസ് ഇന്റര്‍നാഷണല്‍ വാര്‍ത്ത നല്‍കിയത്. വധശിക്ഷക്ക് വലിയ പ്രാധാന്യം കൊടുക്കാതെയാണ് ന്യൂസ് ഇന്റര്‍നാഷണല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തിലെ പ്രതി കസബിനെ തൂക്കിലേറ്റിയെന്ന് അപ്രധാനകോളത്തിലാണ് ന്യൂസ് ഇന്റര്‍നാഷണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ദ ഡെയ്ലി ടൈംസ് കസബിന്റെ വധശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകളൊന്നും നല്‍കിയില്ല. പാക് ദേശീയ ടിവി ചാനലായ പിടിവിയും കസബിന്റെ വധശിക്ഷക്ക് പ്രാധാന്യം നല്‍കിയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയിലെ മാധ്യമങ്ങള്‍ മറ്റ് വാര്‍ത്തകള്‍ പോലും മാറ്റിവെച്ചാണ് കസബിനെ കൂക്കിലേറ്റിയ വാര്‍ത്ത നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: