ന്യൂയോര്‍ക്ക്: വിസ്കോണ്‍സിനിലെ ഗുരുദ്വാരയില്‍ ആഗസ്റ്റ് അഞ്ചിന് നടന്ന വെടിവെയ്പ്പിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ സിക്ക് സമൂഹം തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിയുടെ ഭാഗമാണ് ഈ ആക്രമണമെന്നതിന് തെളിവില്ലെന്നും യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അറിയിച്ചു. ആക്രമണത്തിന് ഉത്തരവാദിയായ വെയ്ഡ് മൈക്കിള്‍ പേജ് ഒരു വര്ണവെറിയനാണെന്നും ഇയാള്‍ക്ക് സഹായികള്‍ ആരുമുണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വെടിവെയ്പ്പിനു പിന്നില്‍ ഏതെങ്കിലും വര്‍ണവെറിയന്‍ സംഘടനകള്‍ ഉള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്നും എഫ്ബിഐ ഉദ്യോഗസ്ഥന് കാള്സണ് പറഞ്ഞു.
ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട സിക്കുകാരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ക്ഷേത്ര നേതാക്കളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സിഖ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നിയമനടപടികളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. മില്‍വോക്കി ഡിവിഷണില്വച്ചാണ് ആക്രമണത്തിന് ഇരയായവരോടും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും അന്വേഷണ വിവരങ്ങള്‍ എഫ്ബിഐ വെളിപ്പെടുത്തിയത്. അന്വേഷണ വേളയില്‍ ഇരുന്നൂറോളം മാര്‍ഗങ്ങള്‍ സ്വീകരിച്ചു. മുന്നൂറില്പരം സംഭാഷണങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: