ഇസ്ലാമാബാദ്: അജ്മല്‍ കസബ് തങ്ങളുടെ ഹീറോയെന്നാണ് ലഷ്കറെ തൊയ്ബ പ്രതികരിച്ചത്. കസബിന്റെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു ലഷ്കര്‍. കസബില് നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ ഭീകരാക്രമണം തുടരുമെന്നും ലഷ്കറിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മുന്നറിയിപ്പ് നല്കി. മുംബൈയിലെ ആര്‍തര്‍ റോഡില്‍ തയ്യാറാക്കിയ അതീവസുരക്ഷ സെല്ലിലായിരുന്നു കസബിനെ പാര്‍പ്പിച്ചിരുന്നത്. 35 കോടിയിലധികം രൂപയാണ് കസബിനുവേണ്ടി ഇതുവരെ ചെലവാക്കിയത്. കസബിനുവേണ്ടി ഇത്രയുമധികം തുക ചെലവഴിക്കുന്നതിനെതിരെ ഇടക്കാലത്ത് വിമര്‍ശനമുയര്‍ന്നിരുന്നു.
ദയാഹര്‍ജി നല്കിയതും തുടര്‍ന്ന് അത് തള്ളുകയും ചെയ്ത വാര്‍ത്തക്കുശേഷം കസബ് ഏറ്റവുമവസാനം വാര്‍ത്തകളില്‍ നിറഞ്ഞത് ഡെങ്കിപ്പനി ബാധയേറ്റതിനെത്തുടര്ന്നാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് കസബ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസബിന്റെ പുതിയ വെളിപ്പെടുത്തലുകളും കരാട്ടെ ക്ലാസും, ഭക്ഷണരീതികളും ജിവിതവുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും കസബ് തരംഗമായിരുന്നു. 1987 സപ്തംബര്‍ 13 ന് പാക്കിസ്ഥാനിലെ ഫരീദ്കോട്ടിലാണ് അജ്മല്‍ കസബിന്റെ ജനനം. ചെറുപ്രായത്തില്‍ തന്നെ ഭീകരവാദത്തിലേക്ക് കടന്നുവന്ന കസബിന് മരിക്കുമ്പോള്‍ 25 വയസുണ്ടായിരുന്നു. ജോലിവാഗ്ദാനം നല്‍കിയാണ് ലഷ്കര്‍ കസബിനെ വലയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: