കൊച്ചി: സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാശ്രയഭാരത് 2012 ശാസ്ത്രസാങ്കേതിക പ്രദര്‍ശനം 30 മുതല്‍ ഡിസംബര്‍ 5വരെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി ഡോ.എന്‍.ജി.കെ. പിള്ള പറഞ്ഞു.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യകളുടെയും നേട്ടങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കുക, വിദ്യാര്‍ത്ഥികളിലും യുവതലമുറയിലും ഭാരതത്തിന്റെ സ്വയംപര്യാപ്തതക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രചോദനമേകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളായ ഐഎസ്ആര്‍ഒ, സിഎസ്ഐആര്‍, പ്രതിരോധ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, സമുദ്ര ജൈവ ഗവേഷണ സ്ഥാപനമായ സിഎംഎല്‍ആര്‍ഇ, നാളികേരള വികസന ബോര്‍ഡ്, സമുദ്ര ഗവേഷണ സ്ഥാപനമായ ഐഎന്‍സിഒഐഎസ് തുടങ്ങിയ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ പവലിയനുകളുണ്ടാകും. കൃഷി, ശാസ്ത്ര, സാങ്കേതിക എനര്‍ജി, ജൈവവൈവിധ്യം, മത്സ്യമേഖല, അലങ്കാരമത്സ്യം, ആരോഗ്യം, കേരളത്തിന്റെ പാരമ്പര്യ ചികിത്സാരീതി എന്നിവയുടെ പ്രത്യേക സ്റ്റാളുകളും ഉണ്ടാകും. പ്രവേശനം സൗജന്യം.
യുവഗവേഷകര്‍ക്കായി യംഗ് റിസര്‍ച്ചേഴ്സ് മീറ്റ്, ഖരമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി, വിദ്യാര്‍ത്ഥികളുമായി സംവാദം എന്നിവയും നടക്കും. ബെസ്റ്റ് സയന്‍സ് ടീച്ചേഴ്സ് അവാര്‍ഡും ഇതോടൊപ്പം നല്‍കും. ഇതിനായി സയന്‍സ് പരിപാടികളുമായി സിഡി സമര്‍പ്പിച്ചാല്‍ മതിയാകും.
30 ന് വൈകിട്ട് 4 ന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം. ഡിസംബര്‍ ഒന്ന് ശാസ്ത്രാധ്യാപക സംഗമം, രണ്ടാം തീയതി തദ്ദേശീയ പാരമ്പര്യ വൈദ്യസംഗമം, വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രമത്സരങ്ങള്, 3 ന് പരിസ്ഥിതിസമ്മേളനം, ശാസ്ത്രജ്ഞന്മാരുമായി മുഖാമുഖം. 4 ന് വിദ്യാര്‍ത്ഥിസംഗമം. ജില്ലിയിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞന്മാരുമായുള്ള മുഖാമുഖം. 5 ന് സമാപനസമ്മേളനം.
വാര്‍ത്താസമ്മേളനത്തില്‍ എസ്. അനന്തനാരായണന്‍, ഡോ. വി.പി.എന്‍. നമ്പൂതിരി, ഡോ. ഉഷാാകിരണ്, വിവേക് അനന്ത പൈ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: