എടപ്പാള്‍: മഹാകവി അക്കിത്തത്തിന്റെ മലയാള ഭാഗവതത്തെ ആസ്പദമാക്കി മലയാള ഭാഗവതോത്സവം ഡിസംബര്‍ ആറുമുതല്‍ ഹരിമംഗലം ക്ഷേത്രത്തില്‍ നടക്കും. ഡിസംബര്‍ ആറിന് വൈകീട്ട് നാലുമണിക്ക് കെ ജെ യേശുദാസ് ഉദ്ഘാടനം ചെയ്യും. ഭാഗവത ചിത്രരചനോത്സവം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും നിര്‍വ്വഹിക്കും.
യോഗത്തില്‍ ഡോ. കിരാതമൂര്‍ത്തി അധ്യക്ഷതവഹിക്കും. മഹാകവി അക്കിത്തം, പി ആര് കൃഷ്ണകുമാര്‍, ആര് കെ ദാമോദരന്‍, എസ് രമേശന് നായര്‍, എം എ കൃഷ്ണന്, വട്ടംകുളം ശങ്കുണ്ണിമാസ്റ്റര് കീഴ്മണ്ടയൂര് പരമേശ്വരന് നമ്പൂതിരി, അത്രത്ത് പരമേശ്വരന് നമ്പൂതിരി, ടി കെ പരമേശ്വരന് നമ്പൂതിരി, ടി കെ കൃഷ്ണന് നമ്പൂതിരി, വി ടി രമ, വി വി നാരായണന് തുടങ്ങിയവര്‍ സംസാരിക്കും.
ഭാഗവതസപ്താഹം യജ്ഞാചാര്യന്‍ വി പി മാധവന് നമ്പൂതിരി, ഡിസംബര്‍ ഏഴിന് രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെ ഭാഗവത പ്രഭാഷണം നടത്തും. ആറുമണിക്കുശേഷം വിശിഷ്ടാതിഥികളുടെ പ്രഭാഷണം നടക്കും. കെ. അരവിന്ദാക്ഷന്, രാഹുല്‍ ഈശ്വരന്, ഡോ. എന്‍ ഗോപാലകൃഷ്ണന്, കെ പി എസ് ഉണ്ണി എന്നിവര്‍ വിവിധ വിഷയങ്ങളെകുറിച്ച് പ്രഭാഷണം നടത്തും. ഡിസംബര്‍ 13ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: