തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയ്ക്കെതിരായ പോലീസ് നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. പിടിച്ചുപറിക്കാരെ അറസ്റ്റു ചെയ്യുന്നതുപോലെയാണ് മണിയെ പുലര്‍ച്ചെ വീട്ടില്‍ നിന്നു അറസ്റ്റുചെയ്ത് കൊണ്ടുപോയതെന്ന് വിഎസ് കുറ്റപ്പെടുത്തി. മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ മണിയോടു സര്‍ക്കാര്‍ മര്യാദ കാട്ടിയില്ലെന്നും വിഎസ് ആരോപിച്ചു. തനിക്കെതിരെയുള്ള ഭൂമിദാനക്കേസും ഇതുപോലെ രാഷ്ട്രീയപ്രേരിതമാണെന്നും കേസ് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: