തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ ജാമ്യാപേക്ഷ തള്ളി. നെടുങ്കണ്ടം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇന്നു പുലര്‍ച്ചെ 5.45 നാണ് കേസുമായി ബന്ധപ്പെട്ട് മണിയെ അറസ്റ്റ് ചെയ്തത്. കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാകാന്‍ തയാറല്ലെന്ന് അറിയിച്ചതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്. നേരത്തെ കോടതി മണിയെ ഡിസംബര്‍ നാലു വരെ റിമാന്‍ഡ് ചെയ്തിരുന്നു. പീരുമേട് സബ്ജയിലിലാണ് മണിയിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: