കറുകച്ചാല്‍: മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ ഒരു മതവിഭാഗത്തിനു മാത്രമാണ് ലഭിക്കുന്നതെന്നും ഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാനങ്ങളും വടക്കോട്ടാണ് പോകുന്നതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ കിഴക്കന്‍ മേഖലാ സമ്മേളനവും മൂന്നാംഘട്ടം ഓട്ടോറിക്ഷാകളുടെ വിതരണഉദ്ഘാടനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് കെ.വി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്നലെ രാവിലെ 11 ന് കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി, മുഖ്യപ്രഭാഷണം നടത്തി. ഐ.ഒ.ബി സീനിയര്‍ മാനേജര്‍ അനീസ് ജോസഫ്, യൂണിയന് വൈസ് പ്രസിഡന്റ് സജീവ് പൂവത്ത്, യോഗം ഡയറക്ടര്‍ എം.വി. വിശ്വനാഥന്, സുലോചന മധു, ശശികലാ നായര്‍ പി.ആര് റജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: