മഞ്ചേശ്വരം: മംഗല്പാടി പഞ്ചായത്തിലെ റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് കാണിച്ച് ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തല്‍. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നടപടിക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ മംഗല്പാടി പഞ്ചായത്തിലെ നയാബസാര്കുതുക്കോട്ടിചെറുഗോളി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിലാണ് വിജിലന്‍സിണ്റ്റെ കണ്ടെത്തല്‍. കാസര്‍കോട് ജില്ലാ പഞ്ചായത്തിെന്റ സഹകരണത്തോടെ മംഗല്പാടി പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതിയിലാണ് ക്രമക്കേട് നടന്നത്. ജില്ലാ പഞ്ചായത്തിണ്റ്റെ ഒമ്പതുലക്ഷവും ഗ്രാമപഞ്ചായത്തിെന്റ ഒരുലക്ഷവും ഉള്‍പ്പെടെ 10 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. എന്നാല്‍, പദ്ധതിയുടെ നടത്തിപ്പ് ചുമതല മംഗല്പാടി പഞ്ചായത്തിനായിരുന്നു. നയാബസാര്കുതുക്കോടിചെറുഗോളി രണ്ട് കി.മീ റോഡിനാണ് ഫണ്ട് അനുവദിച്ചത്. ഇതിനായി 2010 ജനുവരിയില്‍ ടെന്‍ഡര്‍ വിളിക്കുകയും ഖമറുദ്ദീന് എന്ന കരാറുകാരന് ൧൫.൨ ശതമാനം കുറച്ച് കരാറെടുക്കുകയും ചെയ്തു. എന്നാല്‍, പണി തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് ബോര്‍ഡ് ഏകപക്ഷീയമായി കരാര്‍ റദ്ദ് ചെയ്യുകയും പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയുമായിരുന്നു. ൨൦൧൦ മേയ് മാസത്തില്‍ നടന്ന ടെന്‍ഡറില്‍ രണ്ടുപേര്‍ മാത്രം പങ്കെടുക്കുകയും അബ്ദുല്‍സലീം എന്ന കരാറുകാരന് ടെന്‍ഡര്‍ സ്വന്തമാക്കുകയും ചെയ്തു. ആദ്യ ടെന്‍ഡറില്‍ ൧൫.൨ ശതമാനം കുറച്ച് ടെന്‍ഡര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ ടെന്‍ഡറില്‍ എസ്റ്റിമേറ്റ് തുകക്കാണ് കരാര്‍ നല്‍കിയത്. ഇതുമൂലം ഒന്നരലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം സര്‍ക്കാറിന് സംഭവിച്ചതിനുപുറമെ ഒരു കാരണവുമില്ലാതെ ആദ്യ ടെന്‍ഡര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വീണ്ടും ക്ഷണിച്ച രണ്ടാമത്തെ ടെന്‍ഡര്‍ പ്രചാരമില്ലാത്ത ഒരു കന്നട പത്രത്തില്‍ മാത്രം പരസ്യം നല്‍കിയാണ് ക്ഷണിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, പദ്ധതി പ്രകാരം നിശ്ചയിച്ച രണ്ട് കി.മീ റോഡ് നിര്‍മാണത്തിന് പകരം ൮൪൪ മീറ്റര്‍ മാത്രം ടാറിങ്ങ് നടത്തിയതായും ഇതുമൂലം വാന്‍ സാമ്പത്തിക നഷ്ടമുണ്ടായതായും വിജിലന്‍സ് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കാരണവുമില്ലാതെ ടെന്‍ഡര്‍ റദ്ദ് ചെയ്യുകയും നടപ്പാക്കിയ പദ്ധതിയില്‍ ക്രമക്കേട് നടത്തി സര്‍ക്കാറിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കാസര്‍കോട് പബ്ളിക് അക്കൗണ്ട് യൂനിറ്റ് സീനിയര്‍ സൂപ്രണ്ടിന് നിര്‍ദ്ദേശവും നല്കി. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: