മരട്: കായല്‍ മലിനീകരണം രൂക്ഷമാക്കുന്ന നിര്‍ദ്ദിഷ്ട കുമ്പളം കായല്‍ ടൂറിസം പദ്ധതിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പനങ്ങാട് കായലോരത്ത് നടപ്പാത നിര്‍മ്മിച്ച് നൂറ് ഹൗസ്ബോട്ടുകള്‍ക്ക് നിര്‍ത്തിയിടുവാന്‍ സൗകര്യം ഒരുക്കുന്നതുള്പ്പെടുന്നതാണ് കായല്‍ ടൂറിസം പദ്ധതി. കായല്‍ മലിനീകരണത്തിനും മത്സ്യസമ്പത്തിന്റെ നാശത്തിനും ടൂറിസം പദ്ധതികാരണമാകും എന്നതാണ് പ്രദേശവാസികളുടെ ആശങ്ക. ഇതിനെതിരെ രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
കൈതപ്പുഴക്കായല്‍ കൈവശപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ ഞായറാഴ്ച 3 മണിക്ക് പനങ്ങാട് വ്യാസപുരം ഓഡിറ്റോറിയത്തിലാണ് ആക്ഷന്‍കൗണ്‍സില്‍ രൂപീകരണയോഗം നടന്നത്. പനങ്ങാട് കായലിലും കൈതപ്പുഴകായലിലും വീശുവല, ഊന്നിവല, ഒഴുക്കുവല, ചീനവല എന്നിവയുമായി മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവരാണ് ഈ പ്രദേശത്തെ നല്ലൊരുവിഭാഗം പേര്. അവരുടെ സ്വത്തിനും തൊഴിലിനും ഹാനികരമാണ് കായല്‍ ടൂറിസം പദ്ധതിയെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം തെയ്ത് പ്രസംഗിച്ച ഡോ.ഗോപിനാഥ് പനങ്ങാട് പറഞ്ഞു. ടൂറിസത്തിന്റെ മറവില്‍ വന്‍കിട ഭൂമാഫിയക്കുവേണ്ടി പുതിയൊരുപാലം നിര്‍മ്മിക്കുവാനുള്ള നീക്കം നടന്നുവരുന്നതായും ആക്ഷേപം ഉയര്‍ന്നു. പ്രദേശത്തെ ശ്രീവര്‍ദ്ധിനി സഭവക രണ്ടുക്ഷേത്രങ്ങളിലെ പ്രധാന വരുമാനമാര്‍ഗം പോലും ഊന്നിവലകളില്‍ നിന്നുള്ളതാണെന്ന് യോഗത്തില്‍ പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ.ഗോപിനാഥ് പനങ്ങാട് രക്ഷാധികാരിയായി ടൂറിസം പദ്ധതിക്കെതിരെ പതിമൂന്ന് അംഗ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. കെ.കെ.ആര്.നാഥ്, ടി.കെ.തങ്കപ്പന് മാസ്റ്റര്‍ (രക്ഷാധികാരികള്‍), ടി.എം.ഹര്‍ഷകുമാര്‍ (കണ്‍വീനര്‍), എം.വി.ബാലകൃഷ്ണന് (ജോ.കണ്‍വീനര്‍), എം.എന്‍.വിശ്വനാഥന്, ടി.കെ.രാജപ്പന്, പി.കെ.കാര്ത്തികേയന്, എന്‍.എന്‍.രമേശ്, കെ.കെ.സാബു, പി.കെ.വേണു, കെ.എസ്. ഭാസ്കരന്, കെ.കെ.ബാബു, കെ.എ.രാജന്, എം.എം.മധുസൂദനന്, ടി.എം.രാജീവ്, ടി.എം.ശിവദാസ്, എ.കെ.സജീവന് എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്. നിരവധിനാട്ടുകാര്യോഗത്തില് സംബന്ധിച്ചു. ആക്ഷന്‍കൗണ്‍സില്‍ യോഗം ചേര്‍ന്ന് സമരപരിപാടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: