ലണ്ടന്‍: സാമൂഹ്യ സുരക്ഷാ മേഖലയില്‍ അനുദിനം പുരോഗതി കൈവരിക്കുന്ന ഗുജറാത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം. ലോകത്തിലെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്തിന് 15-ാം സ്ഥാനം. സംസ്ഥാന തെരഞ്ഞെടുപ്പടുക്കുന്ന വേളയില്‍ സര്‍ക്കാരിന് അഭിമാനിക്കാന്‍ കൂടുതല്‍ വകനല്കുന്നതാണ് അന്താരാഷ്ട്ര അംഗീകാരം. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സാമൂഹ്യ നിലവാരസൂചിക 138-ാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ഈ മേഖലയില്‍ ഗുജറാത്ത് സംസ്ഥാനം 142 രാജ്യങ്ങളുടെ പട്ടികയില്‍ മികച്ച ആദ്യ 20 സംസ്ഥാനങ്ങളില്‍ ഒന്നാകുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ഭരണം, വ്യക്തിസ്വാതന്ത്ര്യം, സാമ്പത്തികം, സുരക്ഷിതത്വം, സംരംഭകത്വം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ നിലവാരം പരിഗണിച്ചുള്ള പട്ടികയില്‍ നിരവധി വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് ഗുജറാത്ത് ആദ്യ പട്ടികയില്‍ ഇടം പിടിച്ചത്. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര പ്രസിദ്ധമായ സ്വതന്ത്ര ഏജന്‍സി നടത്തിയ പഠനത്തിലാണ് ഗുജറാത്തിന്റെ ഈ അഭിമാന നേട്ടം. ഇന്ത്യയില്‍ സാമൂഹ്യപുരോഗതിയുടെ മേഖലയില്‍ മുന്നിട്ട് നില്ക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ ഗുജറാത്തും ഉത്തരാഖണ്ഡുമാണ്.
ആഗോളപട്ടികയില്‍ ജര്‍മ്മനി, ബല്‍ജിയം എന്നിവയ്ക്ക് ശേഷമാണ് ഗുജറാത്തിന്റെയും ഉത്തരാഖണഡിന്റെയും സ്ഥാനം. ഈ സ്ഥാപനം തന്നെ പുറത്തുവിട്ട മറ്റൊരു കണക്ക് പ്രകാരം ഗുജറാത്തില്‍ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരില്‍ 77 ശതമാനവും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തണലില്‍ സുരക്ഷിതരാണ്. 51 ശതമാനം ജനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്കുന്നവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: