വിവേചനബുദ്ധി പാടെ നഷ്ടപ്പെട്ട വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും ഭരണകൂടങ്ങളുമാണ് ഇന്ന് ലോകത്തുള്ളത്. തലതിരിഞ്ഞ സമൂഹത്തില്‍ നല്ലതും ചീത്തയായിത്തീരും. ഉദാഹരണത്തിന് പൂര്വാചാര്യന്മാര് മനുഷ്യനന്മയെ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്ത ആചാരങ്ങളുടെയെല്ലാം അവസ്ഥ എന്തായിത്തീര്ന്നുവെന്ന് ഒന്നാലോചിച്ചുനോക്കൂ. ഓണവും വിഷുവുമെല്ലാം ടിവി ചാനലുകളും കച്ചവട താല്‍പ്പര്യക്കാരുമാണ് ഇന്ന് സ്പോണ് സര്ചെയ്യുന്നത്. ഓണത്തിന്റെയും വിഷുവിന്റെയും പേരില്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള് എങ്ങനെ കൂടുതല്‍ കാര്യക്ഷമമായി സാധിച്ചെടുക്കാം എന്നാണ് എല്ലാ സ്ഥാപിതതാല്പര്യക്കാരും നോക്കുന്നത്. ഇക്കഴിഞ്ഞ വിഷുവിന്റെ തലേന്നാള്‍ കേരളത്തിലെ ഒരു ചെറിയ കവലയില്‍ ഇങ്ങനെ ഒരു ബോര്‍ഡ് എഴുതിത്തൂക്കിയിരുന്നതായി കേട്ടു. ‘വിഷു പ്രമാണിച്ച് ഞായറും തിങ്കളും കോഴിയിറച്ചി പ്രത്യേകമായി വില്ക്കപ്പെടും. വിഷു ചിലര്‍ക്ക് കോഴിയിറച്ചി വിറ്റഴിക്കാനുള്ള നല്ല സന്ദര്‍ഭമാ യിത്തീര്‍ന്നു. അതുമാത്രമല്ല, മദ്യഷാപ്പുകളില്‍ റിക്കാര്‍ഡ് വില്‍പ്പനയാണ് നടക്കുന്നത്. ആചാരങ്ങള്‍ക്ക് പൂര്വാചാര്യന്മാര് കല്‍പ്പിച്ച മഹിമകളെന്ത്? ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടെന്ത്?
നാം ചിന്തിക്കണം. മനുഷ്യരാശിയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ വള ര്‍ച്ചയും ശ്രേയസുമാണ് ആചാര്യന്മാര് ലക്ഷ്യമിട്ടത്. ഇ ന്നത്തെ സമൂഹമാകട്ടെ അതി നെ ഉപയോഗിക്കുന്നത് മദ്യപിച്ച് നാല്കാലില് നടക്കാനും, മിണ്ടാപ്രാണികളെ കശാപ്പ്ചെയ്ത് വേവിച്ച് തിന്നാനും. ഇവ രണ്ടും തമ്മില്‍ എന്ത് പൊരുത്തമാണുള്ളത്? വിവേചനബുദ്ധികൂടാതെ നാം ആചാരങ്ങളെ സമീപിക്കുമ്പോള്‍ ആചാരങ്ങള്‍ തന്നെ അനാചാരങ്ങളായിത്തീരുന്നു. ലോകത്തില്‍ മാറ്റംവരണമെങ്കില്‍ വ്യക്തി, കുടുംബം, സമൂഹം, ഭരണകൂടം എന്നീ നാല് തലങ്ങളിലും വിവേച ന ബുദ്ധി ഉദയം ചെയ്യണം. വ്യക്തിയില്‍നിന്ന് തുടങ്ങി കുടുംബത്തിലും സമൂഹത്തി ലും ലോകത്തിലും അത് ക്ര മേണ സംഭവിക്കണം. എല്ലാം കലങ്ങിമറിഞ്ഞ ഇന്നത്തെ അന്തരീക്ഷത്തില്‍ ഒരു വ്യ ക്തിക്ക് മാത്രമായി പിടിച്ചുനില്ക്കാന് വളരെ പ്രയാസമാണ്. ഇവിടെയാണ് ആത്മസാധകന്മാരുടെയും ശ്രേഷഠ ജീവിതം നയിക്കുന്ന മനുഷ്യാത്മാക്കളുടെയും കൂട്ടായ്മയ് ക്കുള്ള പ്രസക്തി.
- തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: