കാലടി: വിവേകാനന്ദസ്വാമികളുടെ 150-ാം ജയന്തിആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കാഞ്ഞൂര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഗോകുലസംഗമം നടന്നു. പുതിയേടം ശക്തന് തമ്പുരാന് മെമ്മോറിയല്‍ സ്കൂളില്‍ നടന്ന ബാലഗോകുല സംഗമം മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി അക്ഷയാത്മാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷക അവാര്‍ഡ് ജേതാവ് വര്‍ഗീസ് കോയിക്കര വൃക്ഷത്തൈനട്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഡോ.ശ്രീജിത്ത് കെ.കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. കേണല്‍ കെ.ആര്.മണി, പഞ്ചായത്ത് മെമ്പര്‍ പ്രിയ രഘു, രാജേഷ് തിരുവൈരാണിക്കുളം, വൈശാഖ് രവീന്ദ്രന്, പി.സി.ബിനീഷ് എന്നിവര്‍ സംസാരിച്ചു. ബാലസംഗമത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഇരുനൂറോളം ബാലപ്രതിഭകള്‍ പങ്കെടുത്തു. ബാലസാഹിത്യകാരന്‍ വേണു വാര്യത്ത് കഥയരങ്ങ് അവതരിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ ജീവിതം ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിക്ക് എം.രാജന് നേതൃത്വം നല്കി. പ്രതിഭാ പ്രദര്‍ശനം, ഗോകുല കേളി, എന്നീ പരിപാടികളും നടന്നു.
വൈകിട്ട് നടന്ന പൊതുസഭയില്‍ ബാലഗോകുലം സംസ്ഥാന മാര്‍ഗദര്‍ശി പി.കെ.വിജയരാഘവന് മുഖ്യപ്രഭാഷണം നടത്തി. ജി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ആര്.രാജീവ്, ഡോ.പി.ജി.ഷൈന്‍, വാവക്കുട്ടന് മാസ്റ്റര്‍, വിപിന്‍ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ബാലസംഗമം പരിപാടിക്ക് വി.കെ.ഷിന്റോ, ഒ.പി.പ്രസാദ്, സി.എന്‍.ഉണ്ണികൃഷ്ണന്, കെ.കെ.രാജേഷ്, സി.വി.രാജേഷ്, പി.എസ്.സനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: