കണ്ണൂറ്: നാട്ടുവഴികളിലൂടെ ഓടി നേടിയ കരുത്തുമായി കണ്ണൂറ് റവന്യൂ ജില്ലാ സ്കൂള്‍ അത്ളറ്റിക് മീറ്റിനെത്തിയ ട്രിസ വില്സന് സ്പോര്‍ട്സ് പ്രേമികളുടെ കണ്ണിലുണ്ണിയായി. ഇരിക്കൂറ് സബ്ജില്ലയിലെ മടമ്പം മേരിലാണ്റ്റ് ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചുമിടുക്കി. സബ് ജൂനിയര്‍ ഗേള്‍സ് ൪൦൦ മീറ്റര്‍ ഓട്ടമത്സരത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ട്രിസ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ലോങ്ങ് ജമ്പില്‍ പങ്കെടുത്ത ട്രിസ രണ്ടാം സ്ഥാനവും നേടി. ഡിസംബറില്‍ ആന്ധ്രയില്‍ വെച്ച് നടക്കുന്ന സ്കൂള്‍ ബാഡ്മിണ്റ്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നതും ട്രിസയാണ്. മടമ്പത്തെ സെലിന്-വില്സന് ദമ്പതികളുടെ മകളാണ് ട്രിസ. പരിശീലനത്തിന് ആധുനിക സംവിധാനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത ട്രിസ വീടിനടുത്തുള്ള വഴികളിലും സ്കൂള്‍ ഗ്രൗണ്ടിലുമാണ് പരിശീലനം നടത്തുന്നത്. പഠിക്കാനും ഏറെ മിടുക്കിയായ ട്രിസക്ക് സ്കൂള്‍ അധ്യാപകരും ആവശ്യമായ പ്രോത്സാഹനം നല്‍കുന്നുണ്ട്. അറിയപ്പെടുന്ന ഒരു ബാഡ്മിണ്റ്റല് താരമാക്കി ട്രിസയെ മാറ്റുകയെന്നതാണ് കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന വില്സണ്റ്റെ സ്വപ്നം. എന്നാല്‍ പരിമിതമായ വരുമാനം മാത്രമുള്ള തനിക്ക് ഇതില്‍ക്കൂടുതലൊന്നും ചെയ്യാനാവില്ലെന്ന് വില്സന് പറയുന്നു. സര്‍ക്കാര്‍ തലത്തിലോ മറ്റ് സ്പോര്‍ട്സ് അതോറിറ്റികളോ സഹായിച്ചാല്‍ മാത്രമേ ട്രിസക്ക് അറിയപ്പെടുന്ന ഒരു സ്പോര്‍ട്സ് താരമായി മാറാന്‍ കഴിയുകയുള്ളൂ. മടമ്പത്തെ പണിതീരാത്ത വീട്ടിലാണ് വില്‍സനും കുടുംബവും താമസിക്കുന്നത്. മൂത്ത മകന് റെന്‍സോ വില്സന് കോതമംഗലം മാര്‍ ബേസില്‍ സ്പോര്‍ട്സ് സ്കൂളില്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: