വാഷിങ്ങ്ടണ്‍: വിദേശപര്യടനത്തില് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അര്‍ധസെഞ്ച്വറി. ഈ ആഴ്ച്ച മ്യാന്മറും, തായ്ലന്റും, കമ്പോഡിയയും സന്ദര്‍ശിക്കുന്നതോടെ ഒബാമ സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ എണ്ണം അമ്പതാകും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ഒട്ടും പിറകിലല്ല. ആസിയാന്‍ ഉച്ചകോടിക്കായി കമ്പോഡിയയിലെത്തിയ മന്മോഹന് സന്ദര്‍ശിച്ച രാജ്യങ്ങളുടെ എണ്ണം ഇതോടെ 47 ആയി. 2008ല്‍ ഇരുവരും ഒരുമിച്ചാണ് അധികാരത്തിലേറിയത്. പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുത്ത ഒബാമയുടെ ആദ്യ സന്ദര്‍ശനമാണ് മ്യാന്മറിലേത്.
യുഎസ് പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായി 50തിലധികം രാജ്യങ്ങളാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ സന്ദര്‍ശിക്കുന്നത്. ഈ ചരിത്രം ഇനി മുതല്‍ ഒബാമയ്ക്ക് സ്വന്തം. അമേരിക്കയില്‍ മറ്റൊരു പ്രസിഡന്റും ഇത്രയുമധികം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ് എന്നിവര്‍ രണ്ട് തവണ വൈതൗസില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇരുവരും ചേര്‍ന്ന് 74 രാഷ്ട്രങ്ങള്‍ എന്ന റെക്കോര്‍ഡാണ് സൃഷ്ടിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വുഡ്രോ വില്‍സണ്‍ കപ്പലിലാണ് യൂറോപ്യന്‍ പര്യടനം നടത്തിയത്. റൂസ്വെല്‍റ്റും കപ്പലിലാണ് പര്യടനം ആരംഭിച്ചത്. വിമാനത്തിലൂടെ ആദ്യ വിദേശപര്യടനം നടത്തുന്നത് ഫ്രാക്ലിന്‍ റൂസ്വെല്‍റ്റാണ്. കംബോഡിയ, ഇറാന് ,മെക്സിക്കോ, ബ്രസീല്‍, മ്യാന്മര്, ദക്ഷിണകൊറിയ, റഷ്യ, ഇന്റോനേഷ്യ, സിംഗപ്പൂര്‍, ചൈന ഫ്രാന്‍സ് തുടങ്ങി 47 രാജ്യങ്ങളാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: