വിവേചിച്ചറിയാനുള്ള കഴിവ് ഇന്നത്തെ തലമുറയ്ക്ക് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നല്ല വീടുകളില്‍നിന്ന് പോകുന്ന കുഞ്ഞുങ്ങള്‍ പോലും സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ വഴിപിഴച്ചുകൊണ്ടിരിക്കുന്നു. മോശപ്പെട്ട കൂട്ടുകെട്ടുകളും തെറ്റായ സാഹചര്യങ്ങളും കുട്ടികളുടെ ജീവിതത്തെ തന്നെ താറുമാക്കിക്കൊണ്ടിരിക്കുന്നു. ഇളംതലമുറയില്‍പ്പെട്ട കുഞ്ഞുങ്ങള്‍പോലും താന്‍ കാത്തുസൂക്ഷിക്കേണ്ട വീര്യത്തെ നിര്‍ലോഭമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ചിന്തിക്കൂ, നമ്മുടെ തലമുറ എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ വീര്യശക്തിമുഴുവന് ചോര്‍ത്തിക്കളഞ്ഞാല്‍ അവരുടെ ഭാവി എന്താകും. നമ്മുടെ നാടിന്റെ ഗതി എന്താകും? ദുര്‍ബലരും മനോരോഗികളും നിറഞ്ഞ ഒരു സമൂഹമല്ലേ നാളെ ഉണ്ടാവുക. ചെറുപ്പകാലത്ത് ബ്രഹ്മചര്യം അനുഷ്ഠിക്കാത്ത ഒരാളുടെ ജീവിതം പൂതലിച്ച മരംപോലെയാണെന്ന് ബുദ്ധന് വ്യക്തമാക്കിയിട്ടുണ്ട്. പൂതലിച്ച മരം ഒന്നിനും കൊള്ളില്ല. കാറ്റൊന്നിളകിയാല്‍ മതി അത് താഴെ വീഴാന്‍. വീര്യം നശിച്ച ഒരു മനുഷ്യന് ബോധവികസനം ഉണ്ടാകില്ല. അവന്റെ ജന്മം പാഴായി എന്ന് ഗണിച്ചാല്‍ മതി. ആധുനിക ജീവിതത്തിന്റെ പുറകില്‍ ഭ്രമിച്ച് ഓടിക്കൊണ്ടിരിക്കുന്ന സമൂഹം നമ്മുടെ തലമുറകള്‍ വഴിതെറ്റിപോകുന്നത് കാണുന്നില്ല. ജീവിതത്തിന്റെ എല്ലാ വശങ്ങളേയും നോക്കിക്കാണാനും, തന്റെ ജീവിതം ശ്രേഷ്ഠവും പൂര്‍ണവുമായി തീരാന്‍ വേണ്ടത് എന്താണെന്ന് തിരിച്ചറിഞ്ഞ് സ്വീകരിക്കാനുമുള്ള കഴിവാണ് വിവേചനം. മധ്യഗതിയെ ആശ്രയിച്ച ജീവന്മാര്ക്ക് മാത്രമേ ശരിയായ തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ.
- തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: