കൊച്ചി: ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സ്വന്തമായി വെബ്സൈറ്റ് ആരംഭിക്കുന്നു. ഇന്ന് സിഎച്സിയില്‍ നടക്കുന്ന ചടങ്ങില്‍ പറവൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീരഞ്ജിനി വിശ്വനാഥന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.രാജഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കും.
മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. ശ്രീലതദേവിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എ. സുദര്‍ശനനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ആര്. സുദേഷും ചേര്‍ന്നാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത.് വേ്:ഽംംം.രവരല്വവശസസമൃമ.ീൃഴ എന്നതാണ് സൈറ്റിന്റെ വിലാസം. 12-ാം പഞ്ചവത്സര പദ്ധതിയിലെ പ്രൊജക്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ആദ്യ പോസ്റ്റില്‍ . കൂടാതെ വിവിധ സര്‍ക്കാര്‍ സൈറ്റുകളിലേക്ക് എളുപ്പത്തില്‍ കടക്കാനുള്ള ലിങ്കുകള്‍ പ്രത്യേക പേജില്‍ നല്‍കിയിട്ടുണ്ട്് . എല്ലാ മലയാള-ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും ലിങ്ക് സൈറ്റിലുണ്ട്. ആരോഗ്യവിദ്യാഭ്യാസത്തിന് ഉപയോഗിക്കാവുന്ന പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
പറവൂര്‍ ബ്ലോക് പഞ്ചായത്ത്, ഏഴിക്കര ഗ്രാമപഞ്ചായത്ത് ഇവയെക്കുറിച്ചും അംഗങ്ങളെക്കുറിച്ചും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും ഫോണ്‍നമ്പറും ഈമെയില്‍ വിലാസവും ഈ സൈറ്റിലുണ്ട്. ആരോഗ്യസംബന്ധമായ വാര്‍ത്തകളും ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും സൈറ്റിലൂടെ ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഏഴിക്കരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: