ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ കത്തുകള്‍ ലേലത്തിന് വയ്ക്കുന്നത് ലണ്ടന്‍ തടഞ്ഞു. പ്രശസ്ത കവി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരനയച്ച സുപ്രധാന കത്തുള്‍പ്പെടെ നിരവധി ലേഖനങ്ങളും ലേലത്തില്‍ വെയ്ക്കുന്നുണ്ടായിരുന്നു. ഇതാണ് ലണ്ടന്‍ അധികൃതര്‍ തടഞ്ഞുവച്ചത്. അടുത്ത മാസമാണ് ലേലം നടത്താനിരുന്നത്. ഗാന്ധിജി അടുത്ത സുഹൃത്തുക്കള്‍ക്കയച്ച കത്തുകള്‍, ഇന്ത്യന്‍ ഭരണഘടനയുടെ കരട്രേഖയുടെ പ്രത്യക കോപ്പികള്‍, ഇരുന്നൂറോളം ഇംഗ്ലീഷ് കൃതികള്‍, ചരിത്ര പുസ്തകങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവയാണ് അടുത്ത മാസം 12ന് നടത്താനിരുന്ന ലേലത്തില്‍ വെയ്ക്കാനിരുന്നത്.
1922 ല്‍ ഗാന്ധിജിയുടെ സബര്‍മതി ജയില്‍ വാസവേളയിലാണ് രവീന്ദ്രനാഥ ടാഗോറിന്റെ സഹാദരന് ദ്വിജേന്ദ്രനാഥ ടാഗോറിന് കത്തെഴുതിയത്. ഇന്ത്യയിലെ യുവജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള രണ്ട് പേജുള്ള കത്തായിരുന്നു അത്. പെനിസില്‍ ഉപയോഗിച്ചാണ് ഗാന്ധിജി കത്തെഴുതിയിരുന്നത്. ഈ കത്തുകളും മറ്റ് ലേഖനങ്ങളും 5000-7000 പൗണ്ടിന് ലേലത്തില്‍ വെയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഈ വര്‍ഷം തന്നെ ഗാന്ധിജി അദ്ദേഹത്തിന്റെ സുഹൃത്തിനയച്ച കത്തും ലേലത്തിന് വെയ്ക്കുന്നുണ്ടായിരുന്നു. പേര് വെളിപ്പെടുത്താത്ത സുഹൃത്തിന്റെ അമ്മയുടെ മരണത്തിന് അനുശോചനമറിയിച്ചുകൊണ്ടാണ് കത്തെഴുതിയത്. ഈ കത്ത് 3000-4000 പൗണ്ടിനാണ് ലേലത്തില്‍ വെയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. ഭരണഘടനയുടെ ആദ്യ കരടുരൂപത്തിന്റെ അപൂര്‍വ്വ പകര്‍പ്പ് ലേലത്തില്‍ വെയ്ക്കാന്‍ നിശ്ചയിച്ചിരുന്നു. പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഒപ്പുവെച്ച കരട് രേഖയുടെ പകര്‍പ്പ് 4000-5000 പൗണ്ടിനാണ് ലേലത്തില്‍ വെയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ലേലം തടഞ്ഞുകൊണ്ട് ലണ്ടന്‍ അധികൃതര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്. അതേസമയം, ലേലം തടഞ്ഞുവെച്ചതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: