അങ്കമാലി: കേരള ആഗ്രോ മെഷിനറി കോര്‍പ്പറേഷന്റെ (കാംകോ) പുതിയ ഉല്പന്നമായ ടെറാട്രാക്ക് ഫോര്ഡബ്ലിയു മോഡല്‍ ട്രാക്ടര്‍ വിപണിയിലിറങ്ങുന്നു. ഇറ്റാലിയന്‍ സാങ്കേതിക സഹകരണത്താല്‍ രൂപകല്പന ചെയ്ത ഈ ഉല്പന്നത്തിന്റെ വിപണനോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി കെ. പി. മോഹനന് അദ്ധ്യക്ഷത വഹിക്കും. എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു ആദ്യവില്പനയും പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് വെബ്സൈറ്റ് പ്രകാശനവും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ആദ്യ ട്രാക്ടര്‍ കര്ഷകന് കൈമാറലും സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ബെഡ് ഫോര്മര് കൈമാറലും നിര്‍വ്വഹിക്കും. എംപിമാരായ കെ. പി. ധനപാലന്, പി. രാജീവ്, എം.എല്‍എ മാരായ അന്‍വര്‍ സാദത്ത്, എസ് ശര്‍മ്മ, വി. ഡി. സതീശന്, ഹൈബി ഈഡന്, ടി. യു. കുരുവിള, ബെന്നി ബഹനാന്, ഡൊമനിക് പ്രസന്റേഷന്, സാജു പോള്‍, വി. പി. സജീന്ദ്രന്, ജോസഫ് വാഴയ്ക്കന്, അഡ്വ. ജോസ് തെറ്റയില്‍, ബാംബൂ കോര്പ്പറേഷന് ചെയര്മാന് പി. ജെ. ജോയി തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: