കൊച്ചി: റോഡപകടങ്ങളില്‍ മരിച്ചവരുടെ ഓര്‍മയ്ക്കും പരിക്കുകളോടെ ജീവിതം തള്ളിനീക്കുന്നവര്ക്കുമായി ഒരു ദിനം. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരമാണ് ഇന്ന് റോഡപകടങ്ങള്‍ക്ക് ഇരയായവരുടെ ദിനമായി ആചരിക്കുന്നത്. റോഡുകള്‍ പൊതു ഉപയോഗത്തിനുള്ളതാണെന്നും ഇതനുസരിച്ചുള്ള മര്യാദകള്‍ പാലിക്കണമെന്നും ഓര്മപ്പെടുത്താന് കൂടിയാണ് ഈ ദിനാചരണം. റോഡ് നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും ഇന്ന് തുടക്കം കുറിക്കും.
മോട്ടോര്‍ വാഹന വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലുള്ള ദിനാചരണം ഇന്നു രാവിലെ 10.30ന് വൈറ്റില ജംഗ്ഷനില്‍ നടക്കും. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് മെഴുകുതി തെളിയിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാര്‍, അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എ. സൈനുദ്ദീന്‍, ആര്‍ടിഒ ബി.ജെ. ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: