കെ.വി. ഹരിദാസ്
കോട്ടയം: ജില്ലയില്‍ വാഹന അപകടങ്ങള്‍ പെരുകുകയാണ്. ഓരോ ദിവസം അതിദാരുണമായ അപകടമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യപാനവും മൊബൈല്‍ ഫോണ്‍ ഉപയോഗവും വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. റോഡ് നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിംഗാണ് പ്രധാന വില്ലന്‍. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ നടത്തിയ പഠനത്തില്‍ കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 226 പേര് വാഹനാപകടത്തില്‍ മരിച്ചു. 2458 വിവിധ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ 2010-ല്‍ ജില്ലയില്‍ 227 പേര് വ്യത്യസ്ത വാഹാനാപകടത്തില്‍ മരിച്ചു. 2436 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകല്‍ 1870 അപകടങ്ങളും രാത്രിയില്‍ 588 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേശീയ പാതയില്‍ 263 ഉം സംസ്ഥാനപാതയില്‍ 482 ഉം മറ്റു റോഡുകളില്‍ 1713 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപകടം നടന്നത് ഇരു ചക്രവാഹനങ്ങളാണ്. 1496 അപകടങ്ങള്‍. 2380 റോഡ് അപകടങ്ങള്‍ അശ്രദ്ധകൊണ്ടാണെന്ന് പഠന റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസ് 87ഉം സ്വകാര്യബസ് 296ഉം ലോറി 100ഉം മിനിലോറി 156ഉം കാര്‍ 724ഉം ജീപ്പ് 78ഉം ഓട്ടോറിക്ഷ 555 ഉം എന്നിങ്ങനെയാണ് നിരത്തിലെ അപകടത്തിന്റെ കണക്ക്. വാഹനം അതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത 147 റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നടന്നു. അപകടത്തില്‍പ്പെടുന്നവര്‍ നല്ലൊരു ശതമാനം യുവാക്കളാണ്.
റോഡിന് വീതിയില്ലാത്തതും വാഹനപ്പെരുപ്പവും നമ്മുടെ നിരത്തുകളെ വീര്‍പ്പുമുട്ടിക്കുകയാണ്. റോഡ് നിയമങ്ങള്‍ പാലിക്കാന്‍ വൈമനസ്യം കാണിക്കുന്ന ഡ്രൈവര്‍മാര്‍ അപകടം വിളിച്ചുവരുത്തുന്നു. രാത്രികാല ഡ്രൈവിംഗ് നമ്മുടെ നിരത്തുകളില്‍ പ്രയാസമേറിവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: