മുണ്ടക്കയം: മുണ്ടക്കയം ബൈപാസ് യാഥാര്‍ത്ഥ്യമാവുന്നു. ബൈപ്പാസിന്റെ അവസാനഘട്ട നടപടിയായ വിലനിര്‍ണ്ണയം പൂര്‍ത്തിയായി വെള്ളിയാഴ്ച കളക്ട്രേറ്റില്‍ ജില്ല ക്രയവിക്രയ സമിതിയും- കളക്ടര്‍ ചെയര്‍മാനുമായും സ്ഥലഉടമകളും യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ബൈപാസിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിന്റെ വിലനിര്‍ണ്ണയം പൂര്‍ത്തിയായത്. ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലങ്ങളെ എബിസിഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തരംതിരിച്ചിച്ചാണ് വില നിശ്ചയിക്കുന്നത്. ദേശീയപാതയുടെ അരികത്തെ സ്ഥലം എ വിഭാഗത്തിലും പഞ്ചായത്തു റോഡുകളുടെ സീമപത്തെ സ്ഥലെ ബി വിഭാഗത്തിലും ഗ്രാമീണ റോഡുകളെ സി വിഭാഗത്തിലും വാഹന സൗകര്യമില്ലാത്ത സ്ഥത്തിനെ ഡി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എ വിഭാഗത്തില്‍പ്പെട്ട സ്ഥലത്തിന് 2,85,000 രൂപയും ബി വിഭാഗത്തിന് 1,85,730 രൂപയും സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 92,866 രൂപയും ഡി വിഭാഗത്തിലെ സ്ഥലത്തിന് 69,000 രൂപയും ആണ് വില തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എ വിഭാഗത്തിന് രണ്ടുപേരും, ബി വിഭാഗത്തിന് 70 പേരും, സി വിഭാഗത്തില്‍ 76 പേരും, ഡി വിഭാഗത്തില്‍21 പേരുമാണ് ക്രയവിക്രയ വിഭാഗം അംഗീകാരം നല്കിയാല് ഉടന്‍ ആധാരം രജിസ്റ്റര്‍ ചെയ്തു നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: