ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ സ്മരണയില്‍ മന്നം ട്രോഫി കലാമേളയ്ക്കു തുടക്കം കുറിച്ചു. ആചാര്യന്റെ സമാധി മണ്ഡപത്തില്‍നിന്നും സമ്മേളന വേദിയിലേക്ക് നടത്തിയ ഭദ്രദീപ ഘോഷയാത്ര എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രസിഡണ്ട് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ചു. പ്രൊഫ.കെ.വി. രവീന്ദ്രനാഥന്‍നായര്‍ സ്വാഗതവും എസ്.ഗീത കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി എന്‍എസ്എസ് നേതാക്കളെയും മന്ത്രിയേയും സമ്മേളനനഗറിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് വിവിധ കലാമത്സരങ്ങളും അരങ്ങേറി. കലാമേളയില്‍ വിജയികളായവര്‍ക്ക് ഇന്ന് വൈകിട്ട് 5ന് സമ്മാനദാന സമ്മേളനത്തില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് സമ്മാനദാനം നിര്‍വ്വഹിക്കും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിക്കും. 19ന് രാവിലെ മന്നം സമാധിമണ്ഡപത്തില്‍ നിന്നും ദീപശിഖാ പ്രയാണം ആരംഭിക്കും. കായികമത്സരങ്ങളുടെ ഉദ്ഘാടനം സി.എഫ്.തോമസ് എംഎല്‍എ നിര്‍വഹിക്കും. 20ന് വൈകിട്ട് 5ന് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: