ഈരാറ്റുപേട്ട: നഗരത്തില്‍ വേണ്ടത്ര സൂചനാ ബോര്‍ഡുകളുടെ അപര്യാപ്തത മൂലം ഈരാറ്റുപേട്ട വഴി കടന്നുപോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് വഴിതെറ്റുന്നത് നിത്യസംഭവമായിരിക്കുകയാണ്. ടൂറിസം വകുപ്പ് സ്ഥാപിച്ചിരിക്കുന്ന അവ്യക്തമായ ബോര്‍ഡുകള്‍ തിരിച്ചറിയാനാവാതെ തൊടുപുഴ ഭാഗത്തുനിന്നെത്തുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ മുട്ടം ജംഗ്ഷനില്‍ നിന്ന് പാലാ ഭാഗത്തേക്കും, സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്ന് പൂഞ്ഞാര്‍ ഭാഗത്തേക്കും തിരിയുന്നു. ഗതാഗത നിയന്ത്രണത്തിന് സെന്‍ട്രല്‍ ജംഗ്ഷനിലും, മുട്ടം ജംഗ്ഷനിലും പോലീസുകാരെ നിയോഗിക്കാത്തതുമൂലം ശരിയായ ദിശ ചോദിച്ചറിയാനും തീര്‍ത്ഥാടകര്‍ക്ക് കഴിയുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും വടക്കന്‍ ജില്ലകളില്‍നിന്നുമെത്തുന്ന തീര്‍ത്ഥാടകരാണ് മൂവാറ്റുപുഴ-തൊടുപുഴ-ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി വഴി യാത്രചെയ്യുന്നത്. വ്യക്തമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തീര്‍ത്ഥാടകര്‍ക്ക് യാത്ര സുഗമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: