കെയ്റോ: ഈജിപ്തില്‍ സ്കൂള്‍ ബസില്‍ തീവണ്ടിയിടിച്ച് 40 കുട്ടികള്‍ മരിച്ചു. തലസ്ഥാനമായ കെയ്റോയുടെ തെക്ക് അസിയൂട്ടിന് സമീപം മന്ഫലൂത് നഗരത്തിലായിരുന്നു അപകടം. ഗേറ്റ് തുറന്നിട്ടിരുന്ന റെയില്‍ ട്രാക്കിലൂടെ കടന്നുപോകവേ ബസില്‍ തീവണ്ടി ഇടിക്കുകയായിരുന്നു.
മരിച്ച 37 കുട്ടികള്‍ നാല് വയസിനും ആറ് വയസിനും ഇടയിലുള്ളവരാണ്. നാല് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറുപത് കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈജിപ്ത് ഗതാഗത മന്ത്രി മുഹമ്മദ് റഷീദ് രാജി വച്ചു. റെയിവേയുടെ ഉന്നത മേധാവിയും രാജിക്കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: