കോതമംഗലം: കോതമംഗലത്ത് ആധുനികരീതിയിലുള്ള പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന കോതമംഗലത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ ആവശ്യത്തെ അവഗണിക്കുന്ന മുനിസിപ്പല്‍ ഭരണസമിതിയുടെ നയം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി കോതമംഗലത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പല സ്ഥലങ്ങളിലും ആധുനിക പൊതുശ്മശാനം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടക്കുന്നു. ഒരുസെന്റും അരസെന്റുമുള്ള സ്ഥലത്ത് വീടുവച്ച് താമസിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ മരണമടഞ്ഞാല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ വേണ്ട സംവിധാനമൊരുക്കേണ്ടത് ഉത്തരവാദിത്തമുള്ള ഭരണാധികാരികളുടെ കടമയാണെന്നും അതില്‍നിന്നും മാറിനിന്നാല്‍ ബിജെപി സമാനചിന്താഗതിക്കാരുമായി കൂട്ടുചേര്‍ന്ന് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, സംസ്ഥാന സമിതിയംഗം എം.എന്‍.ഗംഗാധരന്, ജോയിന്റ് കണ്‍വീനര്‍മാരായ പി.കെ.ബാബു, അനില്‍ ആനന്ദ്, ടി.എസ്.സുനീഷ് എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: