വയനാട് ജില്ലയില്‍ കല്‍പ്പറ്റ പട്ടണാതിര്ത്തിക്കുള്ളിലാണ് പുരാതനമായ മടിയൂര്‍ മഹാവിഷ്ണു ക്ഷേത്രം. റോഡരികില്‍ ക്ഷേത്രകമാനം. അവിടെ നിന്നാല്‍ ക്ഷേത്രം കാണാം. ക്ഷേത്രത്തിനടുത്തുകൂടി പുഴയൊഴുകുന്നു. ക്ഷേത്രമുറ്റത്ത് പ്രായം ചെന്ന ചെമ്പകമരം. ശ്രീകോവിലില്‍ മഹാവിഷ്ണു. ദേവന് ശാന്തഭാവം. സമചതുര ശ്രീകോവിലിനു ചുറ്റും ധാരാളം കൊത്തുപണികള്‍. മുന്നില്‍ മണ്ഡപം. നാലമ്പലത്തിന്റെ ഭിത്തിമേലും ചിത്രങ്ങള്‍. ഭഗവാന് ഗീതോപദേശം ചെയ്യുന്ന ചിത്രം ശ്രദ്ധേയമാണ്. അകത്ത് കന്നിമൂലയില്‍ ഗണപതി തെക്കോട്ട് ദര്‍ശനം. നാലമ്പലത്തിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി മുല്ലയ്ക്കല് ഭവഗതിയുമുണ്ട്. പുറത്ത് അയ്യപ്പന്റെ കോവില്‍. അയ്യപ്പന്റെ കോവിലിന് മേല്‍ക്കൂരയില്ല. തെറ്റിയും കൊന്നയും മറ്റുചെടികളും നിറഞ്ഞുനില്ക്കുന്നു. ആ കോവിലിന്റെ ഭിത്തിയില്‍ ആരെയും ആകര്‍ഷിക്കുന്ന ആനയുടെ ചിത്രങ്ങള്‍. വെളുപ്പിന് അഞ്ചുമണിക്ക് നട തുറന്നാല്‍ അഭിഷേകവും മലര്നിവേദ്യവുമുണ്ട്. പതിനൊന്നിനാണ് ഉച്ചപ്പൂജ കഴിഞ്ഞ് അട അടയ്ക്കുക. വൈകിട്ട് അഞ്ചിന് തുറന്ന് അത്താഴപൂജയും കഴിഞ്ഞശേഷം എട്ടുമണിക്ക് നട അടയ്ക്കും. പാല്‍പ്പായസം പ്രധാന വഴിപാടാണ്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും കളഭം ചാര്‍ത്തലുണ്ട്. അഷ്ടമിരോഹിണിയും നവരാത്രിയും മണ്ഡലകാലവും വിപുലമായി ആഘോഷിച്ചുവരുന്നു. കുംഭമാസത്തിലാണ് ഉത്സവം. രണ്ടു ദിവസത്തെ ഉത്സവം. രോഹിണിക്കും മകയിരത്തിനുമാണത്. ഗണപതിഹോമം നവകം പഞ്ചഗവ്യം, ശ്രീഭൂതബലി എന്നീ വിശേഷപൂജകള്‍ ഉത്സവദിവനങ്ങളില്‍ നടക്കും. മകയിരംനാള്‍ വൈകുന്നേരം ഹോമം കഴിഞ്ഞ് കളമെഴുത്തും പാട്ടുമുണ്ട്. തോറ്റംപാട്ട് ഇവിടെ മുട ങ്ങാ തെ നടക്കുന്ന ചടങ്ങാണ്.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: