ടോക്യോ: ജപ്പാന് പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചുവിട്ടതായി പ്രധാനമന്ത്രി യോഷികിഹൊ നോഡ അറിയിച്ചു. അടുത്ത മാസം 16ന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ദുര്‍ബലമായ തൂക്കുമന്ത്രിസഭയായിരിക്കും ഇനി അധികാരമേല്‍ക്കുക എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.
ചില നിര്‍ണായക നയ തീരുമാനങ്ങളില്‍ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷവുമായുണ്ടാക്കിയ ധാരണയിലാണ് നോഡ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന് നേതാവാണ് നോഡ. ഷിന്‍സൊ ആബേ നേതൃത്വം നല്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ അട്ടിമറിച്ചായിരുന്നു നോഡ അധികാരത്തിലേറിയത്.
അധികാരത്തിലിരുന്ന മൂന്നു വര്‍ഷവും നോഡ ഗുരുതരമായ അരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇരയായിരുന്നു. അതിനാല്‍ രാജ്യത്ത് ഇപ്പോള്‍ ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. ഇത് ഷിന്‍സൊ ആബേയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധ്യത വര്‍ധിപ്പിക്കുന്നുവെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനാവുന്ന സ്ഥിതിയല്ല ജപ്പാനിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: