കൊളംബോ: ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ തമിഴ് പൗരന്മാര്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യു.എന്നിന് വീഴ്ച പറ്റിയെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സ്വയം വിമര്‍ശനം. യു.എന്നിന്റെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഈ വിമര്‍ശനം. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
അതേസമയം ഈ വീഴ്ച സമഗ്രമായി അന്വേഷിക്കണമെന്ന് ശ്രീലങ്കയിലെ ഏറ്റവും വലിയ തമിഴ് രാഷ്ട്രീയ കക്ഷിയായ ദ തമിഴ് നാഷണല്‍ അലയന്‍സ് ആവശ്യപ്പെട്ടു. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ യു.എന്‍ അടിമുടി പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ദ തമിഴ് നാഷണല്‍ അലയന്‍സിന്റെ പാര്‍ലമെന്റ് അംഗമായ സുമന്തിരന് പ്രതികരിച്ചു.
അതേസമയം റിപ്പോര്ട്ടിന്മേലും കലാപത്തിന്റെ രൂക്ഷതയെപ്പറ്റിയും ശ്രീലങ്കന്‍ സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഏകദേശം മൂന്ന് ദശാബ്ദക്കാലം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ 2009ലാണ് എല്‍.ടി.ടി.ഇയെ അടിച്ചമര്‍ത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍ വിജയം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: