കൊച്ചി: വിവാദ ഐ ജി ടോമിന് ജെ. തച്ചങ്കരിക്ക് ചട്ടങ്ങള്‍ ലംഘിച്ച് ഉപരിപഠനത്തിനായി വിദേശത്തുപോകാന്‍ അനുമതി നല്കുന്നു. വിജിലന്‍സ് കേസും അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് അച്ചടക്കനടപടിയും നേരിടുകയാണ് തച്ചങ്കരി. ഒന്നര വര്‍ഷത്തെ പബ്ലിക് പോളിസി ആന്റ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്സിന് പഠിക്കാനാണ് അനുമതി നല്‍കുന്നത്.
ഹരിയാനയിലെ ഗുഡ്ഗാവിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഏഴാം ബാച്ചിലേക്കാണ് തച്ചങ്കരി പ്രവേശനം നേടാന്‍ പോകുന്നത്. ഒന്നരവര്‍ഷം നീളുന്ന ഈ കോഴ്സില്‍ ആറുമാസത്തെ പഠനം വിദേശരാജ്യങ്ങളിലായിരിക്കും. ഈ കോഴ്സിലേക്ക് പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കേഡര്‍ ക്ലിയറന്‍സും വിജിലന്‍സ് ക്ലിയറന്‍സും നേടിയിരിക്കണം. എന്നാല്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ തച്ചങ്കരി വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. അതുപോലെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് തച്ചങ്കരി അച്ചടക്ക നടപടിയും നേരിടുന്നുണ്ട്. വകുപ്പുതല അന്വേഷണം നടക്കുന്നതിനാലും സര്‍വീസ് റെക്കോര്‍ഡ് മോശമായതിനാലും തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. തനിക്ക് അര്‍ഹതപ്പെട്ട പ്രമോഷന് തടഞ്ഞുവച്ചിരിക്കുകയാണെന്നു കാട്ടി തച്ചങ്കരി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ കേസിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഒന്നിലധികം കേസുകളില്‍ നടപടി നേരിടുന്ന തച്ചങ്കരിക്ക് ഉപരിപഠനത്തിന് വിദേശത്തു പോകാന്‍ അനുവദിക്കരുതെന്ന് ചീഫ്സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: