കൊച്ചി: പാക്കിസ്ഥാന് നിര്‍മിത കള്ളനോട്ട് വിതരണത്തിന്റെ മുഖ്യആസൂത്രകനെ എന്‍ ഐ എ തിരിച്ചറിഞ്ഞു. പാക്കിസ്ഥാന് ചാരസംഘടന ഐ എസ് ഐയുടെ പെഷവാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമാന്റര്‍ താഹിര്‍ മുഹമ്മദാണ് സംഭവത്തിനു പിന്നിലെന്ന് താഹിര്‍ മര്ച്ചന്റെന്ന താഹിര്‍ തക്ലി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കുറ്റസമ്മതം നടത്തിയ തക്ലി നിരവധി വിലപ്പെട്ട വിവരങ്ങളാണ് എന്‍ ഐ എക്ക് കൈമാറിയത്. കള്ളനോട്ടുകള്‍ കേരളത്തിലെത്തിയ ശേഷം 2007ല്‍ ഐ എസ് ഐയുടെ കമാന്റര്‍ താഹിര്‍ മുഹമ്മദ് കേരളത്തില്‍ സന്ദര്‍ശനം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരവും എന്‍ ഐ എ സ്ഥിരീകരിച്ചു.
സംഭവത്തില്‍ ഐ എസ് ഐ ഭീകരന് ദാവൂദ് ഇബ്രാഹിമിന്റെ അനുജന് അനീഷ് ഇബ്രാഹിമും അഫ്താബ് ബട്കി എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണത്രെ കള്ളനോട്ടുകള്‍ കണ്ടെയ്നറില്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്തത്.
കേരളത്തില്‍ കള്ളനോട്ടുകളുടെ വിതരണത്തിന് ചുക്കാന്‍ പിടിച്ച രാഷ്ട്രീയ-വ്യവസായ മേഖലകളിലെ പ്രമുഖരെക്കുറിച്ചും എന്‍ ഐ എക്ക് വിവരം ലഭിച്ചിട്ടുണ്ട്. അബ്ദുള്ള ഹാജി, അബൂബക്കര്‍, താഹിര്‍ മര്‍ച്ചന്റ് എന്നിവരാണ് പാക്കിസ്ഥാനില്‍ തുടങ്ങി ഗള്‍ഫ് വഴി കേരളത്തിലവസാനിച്ച പദ്ധതിയില്‍ സജീവമായി പങ്കാളിത്തം വഹിച്ചിരിക്കുന്നത്. ഇതില്‍ കാസര്‍കോട് സ്വദേശിയായ അബ്ദുള്ള ഹാജി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി ഊര്‍ജിതമായ അന്വേഷണമാണ് എന്‍ ഐ എ നടത്തിവരുന്നത്. 2006 മുതല്‍ 2010 വരെയാണ് കള്ളനോട്ടുകള്‍ ഏറിയപങ്കും കേരളത്തിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: