കാഞ്ഞങ്ങാട് : കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5.15ന് നടന്ന ഇഖ്ബാല്‍ ജംഗ്ഷന് മുതല്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ വരെ നടന്ന മനുഷ്യമതില്‍ ജനപങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായി. . എല്ലാ വിഭാഗത്തിലും പെട്ട രാഷ്ട്രീയ നേതാക്കള്‍ മനുഷ്യമതില്‍ പങ്കാളികളായിരുന്നു. ഗതാഗത പ്രശ്നത്തില്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗരസഭക്ക് മേല്‍പ്പാലം ഒരു അനുഗ്രഹമായിതീരും. രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് റോഡിന് പടിഞ്ഞാറ് വശത്തായി മനുഷ്യമതില്‍ തീര്‍ത്തത്. കാഞ്ഞങ്ങാട് തീരദേശ മേഖലയുടെ ചിരകാല അഭിലാഷമായ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം റെയില്‍വെ പരിഗണിച്ചത് ഒ.രാജഗോപാല്‍ മന്ത്രിയായിരുന്ന 2003ലാണ്. 2005ല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അലൈന്മെണ്റ്റിണ്റ്റെ് അകത്ത്പ്പെട്ട ചില സ്ഥല ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് പാലം നിര്‍മ്മാണത്തിനെതിരെ സ്റ്റേ സമ്പാദിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാവുകയായിരുന്നു. സമൂഹത്തിലെ നാനാതുറയില്‍പ്പെട്ട ജനങ്ങള്‍ മനുഷ്യമതിലില്‍ പങ്കാളികളായി. ഇപ്പോള്‍ റെയില്‍ ഗതാഗതം കൂടിയതോടെ മണിക്കൂറുകളോളം ഗെയിറ്റ് അടച്ചിടേണ്ട അവസ്ഥയാണ് ഉള്ളത്. പുതുതായി രൂപീകൃതമായ സര്‍വ്വകക്ഷി ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ മനുഷ്യമതില്‍ തീര്‍ത്തത്. മനുഷ്യമതിലിന് ബിജെപി ജില്ലാ കമ്മിറ്റിയംഗം എസ് കെ കുട്ടന് ആദ്യത്തേയും യാദവ സഭ അഖിലേന്ത്യാ സെക്രട്ടറി വി.കൃഷ് ണന് മാസ്റ്റര്‍ അവസാനത്തെയും കണ്ണിയായി. തുടര്‍ ന്ന് നടന്ന പൊതുയോഗം ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ ഹമീദ് ഹാജി, മടിക്കൈ കമ്മാരന്, എ.വി.രാമകൃഷ്ണന്, പി ദാമോദര പണിക്കര്‍, ബഷീര്‍ വെള്ളിക്കോത്ത്, തുടങ്ങി നിരവധി പേര് ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: