കൊളംബോ: സിംഹളര്‍ മാത്രമുള്ള ശ്രീലങ്കന്‍ സൈന്യത്തിലേക്കു തമിഴ് സ്ത്രീകളെയും ഉള്‍പ്പെടുത്തും. എല്ടിടിയിയുടെ ശക്തികേന്ദ്രമായിരുന്ന കിള്ളിനൊച്ചിയില്‍ നടന്ന ചടങ്ങില്‍ 18നും 22നും ഇടയിലുള്ള തമിഴ് യുവതികളെ സൈന്യത്തിലേക്ക് എടുക്കുന്നതിനുള്ള പരിശീല പരിപാടിയിലേക്കു തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളില്‍ ചിലര്‍ മുന്‍പ് എല്‍ടിടിഇയില്‍ പ്രവര്‍ത്തിച്ചവരാണ്. തമിഴ്ജനതയെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം ആയിരം തമിഴന്മാരെ ശ്രീലങ്കന്‍ പോലീസ് സേനയിലേക്കു റിക്രൂട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: