ലിമ: തെക്കന്‍ പെറുവില്‍ കലാപം നടത്തിയ തടവുകാര്‍ 14 ജയില്‍ ജീവനക്കാരെ മണിക്കൂറുകളോളം ബന്ദികളാക്കി. ജയില്‍ അടച്ചുപൂട്ടി തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കലാപം. മൂന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ ജയിലിലെത്തി തടവുകാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ജീവനക്കാരെ മോചിപ്പിച്ചത്.
വേതന വര്‍ധന ആവശ്യപ്പെട്ട് ദേശവ്യാപകമായി ജയില്‍ സുരക്ഷാ ഭടന്മാര് സമരം നടത്തുന്നതിനിടെയാണ് തടവുകാര്‍ ജയിലിന്റെ നിയന്ത്രണം പിടിച്ചത്. തടവുകാര്‍ ആരും രക്ഷപെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണെന്ന് വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ജയിലിലെ സ്ഥിതിഗതികള്‍ മണിക്കൂറുകള്‍ക്കുശേഷം ശാന്തമായെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. എല്ലാ ജയില്‍ ജീവനക്കാരെയും തടവുകാര്‍ മോചിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദ്രനിരപ്പില്‍ നിന്നു 4000 മീറ്റര്‍ ഉയരത്തിലാണ് ചല്ലാപല്ക ജയില്‍ സ്ഥിതിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: