തിരുവനന്തപുരം: ശബരിമല വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വനഭൂമി സംസ്ഥാന സര്‍ക്കാര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റുന്നു. നിലയ്ക്കല്‍ പ്രദേശത്ത് 2008ല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 110.524 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് ഒന്‍പതു ഹെക്ടറാണ് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ ഏറ്റെടുത്തത്. ശബരിമല വികസനം അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് വ്യക്തമാക്കുന്ന നടപടിയാണിത്. ഇതുമൂലം നിലയ്ക്കല്‍ പ്രദേശത്ത് പാര്‍ക്കിംഗും തീര്‍ത്ഥാടകരുടെ താവളമുണ്ടാക്കുന്നതുമടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളെല്ലാം തടസ്സപ്പെടും. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വീടുവയ്ക്കുന്നതിനുമായാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. കേന്ദ്രം അനുവദിച്ച ഭൂമിയുടെ മുന്‍ഭാഗം മുഴുവന്‍ ഏറ്റെടുത്തവയില്പ്പെടും.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഭൂട്ടാസിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശപ്രകാരം നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യത്തോടെയുമുള്ള താവളം ഒരുക്കുന്നതിന് 2008ലാണ് കേന്ദ്രം വനഭൂമി അനുവദിച്ചത്. ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നല്കിയ ശുപാര്‍ശ കേന്ദ്ര വനംപരിസ്ഥിതി വകുപ്പും സുപ്രീം കോടതിയും അംഗീകരിച്ചുകൊണ്ടാണ് ഭൂമി ബോര്‍ഡിന് വിട്ടു നല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള പള്ളിയറക്കാവിലെ രണ്ടു ക്ഷേത്രങ്ങള്‍ക്കു ചുറ്റിലുമുള്ള ഭൂമിയായിരുന്നു ഇത്. ഈ ക്ഷേത്രത്തിന് പൗരാണിക കാലത്തെ പഴക്കവും ശബരിമല ക്ഷേത്രത്തോളം പ്രാധാന്യവുമുണ്ട്. പണ്ടുകാലം മുതല്ക്കു തന്നെ നിത്യപൂജകള്‍ നടന്നുവരുന്ന ക്ഷേത്രമാണിത്.
വനംവകുപ്പ് പ്ലാന്റേഷന് കോര്പ്പറേഷന് റബ്ബര്‍ പ്ലാന്റേഷന് നടത്താന്‍ പാട്ടത്തിനു നല്കിയ ഭൂമിയാണ് ബോര്‍ഡിന് കൈമാറ്റം ചെയ്തത്. ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ ആ സമയത്തെ ഭൂമിവില കണക്കാക്കി 6.40 കോടി രൂപ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു. വനഭൂമി ദേവസ്വം ബോര്‍ഡിന് നല്കുമ്പോള് നിയമ പ്രകാരം വനം വച്ചു പിടിപ്പിക്കുന്നതിന് പകരം ഭൂമി കണ്ടെത്തി നല്‍കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 300 ഏക്കര്‍ സ്ഥലം പകരം കണ്ടെത്തി വിലയ്ക്കെടുക്കുന്നതിന് ഏക്കറിന് 34,000 രൂപ കണക്കാക്കി ബോര്‍ഡ് സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു.
ഇത്തരത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് 110.524 ഹെക്ടര്‍ സ്ഥലം ബോര്‍ഡിന് തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് ലഭിച്ചത്. സ്ഥലം കൈമാറിയ ശേഷം അവിടെയുള്ള റബ്ബര്‍ പ്ലാന്റേഷനില്‍ നിന്നുള്ള ആദായം എടുക്കുന്നതും ദേവസ്വം ബോര്‍ഡാണ്. വസ്തു കൈമാറ്റം ചെയ്തപ്പോള്‍ ഉണ്ടാക്കിയ പ്ലാനിലും മഹസറിലും വസ്തുവിന്റെ അതിരുകള്‍ ഉള്‍പ്പെടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
വളരെ രഹസ്യമായാണിപ്പോള് നിലയ്ക്കല്‍-പമ്പാറോഡിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലത്തില്‍ നിന്ന് ഒന്‍പത് ഹെക്ടര്‍ മുന്‍ഭാഗം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പത്തനംതിട്ട ജില്ലാകളക്ടറും ചേര്‍ന്ന് സര്‍വ്വേ നടത്തി ഏറ്റെടുത്തിരിക്കുന്നത്. ശബരിമലയുടെ മൊത്തം വികസനം അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ ഭൂമി ഏറ്റെടുക്കുന്നതിനു പിന്നിലുള്ളതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്ക് നല്‍കാനാണെന്ന വാദം ഉന്നയിക്കുന്നുണ്ടെങ്കിലും എമെര്‍ജിംഗ് കേരളയില്വരെ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ വെളിച്ചത്തില്‍ നിലയ്ക്കലെ ഭൂമി ഏറ്റെടുക്കല്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു. ചില ബിസിനസുകാര്‍ക്കുള്ള പദ്ധതികള്ക്കുവേണ്ടിയാണിതെന്ന ആരോപണവുമുണ്ട്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: