കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രമാണിക് പുരുഷനാണെന്ന ഡിഎന്‍എ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ മെഡിക്കല്‍ വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും സംശയം. ക്രോമസോമുകളുടെ വ്യതിയാനം മൂലം ലൈംഗിക വളര്‍ച്ചയിലെ താളം തെറ്റിയ അവസ്ഥയായ ഡിസോര്‍ഡര്‍ ഓഫ് സെക്ഷ്വല്‍ ഡെവലപ്മെന്റ് എന്ന ശാരീരികനിലയാണ് പിങ്കിയുടെതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അവസ്ഥയിലുള്ള ഒരാളെ പുരുഷനായി പരിഗണിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സ്ത്രീകളുമായി പുരുഷന്മാരെപ്പോലെ ലൈംഗികമായി ബന്ധപ്പെടാനാവില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇവര്‍ക്ക് ഇത്തരത്തിലുള്ള ബന്ധം ജനിതക ശാസ്ത്ര വിദഗ്ദ്ധന് കൗശിക് മണ്ടേല് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിങ്കിയെ പുരുഷനായി കണക്കാക്കുന്ന പോലീസിന്റെ നടപടി അന്യായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പിങ്കിക്കെതിരെ ബലാത്സംഗക്കേസില്‍ തിങ്കളാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിങ്കി തന്നെ വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് കാണിച്ച് മുപ്പതുകാരി നല്കിയ പരാതിയിലാണ് കോടതി ലിംഗ പരിശോധനയ്ക്ക് ഉത്തരവിട്ടത്. എന്നാല്‍ ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പിങ്കി സ്ത്രീയാണെന്ന് ഒരിടത്തും പറയുന്നില്ലെന്നും ഭാഗികമായിട്ടാണെങ്കിലും പുരുഷനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: