ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെതിരെ പുറപ്പെടുവിച്ച കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി പിന്‍വലിച്ചു. പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതി കേസ് അന്വേഷിക്കാന്‍ സ്വിറ്റ്സര്‍ലണ്ടിനോട് ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് കേസെടുത്തത്.
സര്‍ദാരിക്കെതിരായ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ഒമ്പതിന് കത്തയച്ചതിന്റെ രേഖകള്‍ കോടതിയില്‍ സര്‍ക്കാര്‍ ഇന്ന് ഹാജരാക്കിയതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി പിന്‍വലിച്ചത്.
നേരത്തെ ഇതേ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് യൂസഫ് റാസ ഗിലാനിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: