ബാഗ്ദാദ്: ഇറാഖിലുണ്ടായ സ്ഫോടന പരമ്പരയില്‍ 15 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദില്‍ ഉള്‍പ്പെടെ നാലു നഗരങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ആറ് കാര്‍ ബോംബുകളും വഴിയരികില്‍ സ്ഥാപിച്ച ബോംബുമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കിര്‍ക്കുക് നഗരത്തിലാണ് ശക്തമായ സ്ഫോടനമുണ്ടായത്. ഇവിടെയുണ്ടായ മൂന്നു സ്ഫോടനങ്ങളിലായി 9 പേര് കൊല്ലപ്പെട്ടു. 39 പേര്‍ക്കു പരുക്കേറ്റു. ബാഗ്ദാദിനു സമീപം ഹില്ലയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ സ്കൂള്‍ കുട്ടിയടക്കം അഞ്ചു പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരുക്കേറ്റു.
ആഭ്യന്തര മന്ത്രലായത്തിനു സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാര്‍ക്കു പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: