കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലും, പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനലിലും ദേശസുരക്ഷയടക്കമുള്ള നടപടികള്‍ വീട്ടുവിഴ്ചയില്ലെന്ന് കേന്ദ്രകൃഷി സഹ മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. പദ്ധതി നടത്തിപ്പിന് ദോഷകരമല്ലത്തരീതിയില് ആധുനിക സംവിധാനം ദേശസുരക്ഷാ നടപടിയുമായി ബന്ധപ്പെട്ട് സജീകരിക്കും. കൊച്ചിയില്‍ എംപി ഫണ്ടിലെ പദ്ധതി വിശദീകരണത്തിനിടെ വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വല്ലാര്‍പാടം അന്താരാഷ്ട്ര ട്രാന്‍ഷിപ്പ് മെന്റ് ടെര്‍മിനലിലെത്തുന്ന കണ്ടെയ്നറുകള്‍ പരിശോധനാ വിധേയമാക്കേണ്ടതാണ്. ഇതടിസ്ഥാനമാക്കിയായിരിക്കും കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കുക. നാവികേസനയും, കൊച്ചി തുറമുഖട്രസ്റ്റും, ദുബായ് പോര്‍ട്ട് വേള്‍ഡും, സംസ്ഥാനസര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഒരു കാരണവശാലും സുരക്ഷാ വീഴ്ച അനുവദിക്കില്ല. കണ്ടെയ്നര്‍ പരിശോധനയ്ക്കായി ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. എല്‍എന്‍ജി ടെര്‍മിനല്‍ കമ്മീഷന് ചെയ്യുന്നതോടെ തീരത്തും പുതുവൈപ്പിനിലും സുരക്ഷാ സംവിധാനം ശക്തമാക്കും. മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ദേഷകരമല്ലാത്ത സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊച്ചിക്കായലിലും, തീരദേശമേഖലയിലും സുരക്ഷാ എജന്‍സികള്‍ മത്സ്യബന്ധനം തടയുന്നതും തൊഴിലാളികളെ തടയുന്നതും കേന്ദ്ര ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് കൊച്ചിതുറമുഖ ട്രസ്റ്റുമായി ആലോചിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ചീനവല, ഹാര്‍ബര്‍ പാലം എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളും പുര്‍ത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: