കൊച്ചി: കേരളത്തിലുടനീളമുള്ള വിവിധ പ്രമേഹ ബോധവത്കരണ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. രാമവര്‍മ്മ ഹാളില്‍ നടന്ന ബൃഹത്തായ ചടങ്ങില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഷുഗര്‍ സ്റ്റ്രോക്സ് എന്ന പ്രമേഹബോധവത്കരണ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് ഇസബെല്ല പ്ലാറ്റന്‍ ഭാരതത്തിലെത്തും പ്രത്യേകിച്ച് കേരളത്തിലെയും പ്രമേഹ രോഗികളുടെ എണ്ണത്തിലുള്ള ഭീമമായ വര്‍ദ്ധനവിനെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും സംസാരിച്ചു പ്രമേഹം ഇല്ലാതിരുന്നിട്ടുകൂടി സമൂഹത്തില്‍ മറ്റുനിരവധി രോഗങ്ങള്‍ക്കും മരണത്തിനും കാരണമായിക്കൊണ്ടിരിക്കുന്ന പ്രമേഹത്തിനെതിരെ ശക്തമായ ബോധവത്കരണത്തിലേര്പ്പെട്ടിരിക്കുന്ന മോഹന്‍ലാലിനെ ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന് ബഹുമതിയിലൂടെ ആദരിച്ചു. ആദ്യമായാണ് കേരളത്തില്‍ ഇത്ര ശക്തമായ ഒരു ബോധവത്കരണ പരിപാടി നടത്തപ്പെടുന്നത്.
ജ്യോതി ദേവ്സ് ഡയബറ്റിസ് റിസര്‍ച്ച് സെന്ററും, ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും സംയുക്തമായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമേഹ രോഗികള്‍ക്കായി ഡയബറ്റിസ് പ്രദര്‍ശനം രാമവര്‍മ ഹാളില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരവും ഉണ്ട്. പ്രമേഹവും അതിന്റെ ആഗോള ചിഹ്നമായ നീലവളയവും ആണ് മത്സരത്തിന്റെ പ്രമേയം. ഒരു നീല വളയം അന്തരീക്ഷത്തിലേക്കെറിഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തത്. പ്രമേഹ പ്രതിരോധനത്തിനും, പ്രമേഹ ചികിത്സയിലും ദിവസേന 30 മിനിട്ട് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിലൂടെ സാധിക്കും എന്ന സന്ദേശമാണ് മോഹന്‍ലാല്‍ ഇതിലൂടെ നല്‍കുന്നത്. പ്ലേദ ബ്ലൂ എന്ന ബോധവത്കരണ പദ്ധതിയും ഡയബേറ്റെസ് കെ2കെ ബ്ലൂ വാഗണ്‍ എന്ന പ്രചരണ പരിപാടിയും കളിയിക്കാവിള മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിച്ചായിരിക്കും 14 ജില്ലകളില്‍ 14 വിവിധ പരിപാടികളിലൂടെ 14 ദിവസങ്ങള്‍ കേരളത്തില്‍ ഉട നീളം ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഡോ.ജ്യോതിദേവ് കേശവദേവ് അറിയിച്ചു. സുനിതാ ജ്യോതിദേവ് കൃതഞ്ജത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: