ആലുവ: ബംഗാള്‍ സ്വദേശികളെന്നവ്യാജേന ഇവിടെ തങ്ങുന്ന ബംഗ്ലാദേശികളെ കണ്ടെത്തുന്നതിനുവേണ്ടി നിരീക്ഷണം ശക്തമാക്കി. കേന്ദ്രരഹസ്യാന്വേഷണ വിഭാഗമാണ് ശക്തമായ നിരീക്ഷണം നടത്തുന്നത്. ഇവിടെ നിന്നും ബംഗ്ലാദേശിലേക്ക് ടെലഫോണ്‍കോളുകള്‍ പോകുന്നുണ്ടോയെന്നത് ടവറുകള്‍ കേന്ദ്രീകരിച്ച് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശികളെ ഉപയോഗിപ്പെടുത്തിയാണ് കേരളത്തില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ നീരിക്ഷിക്കുന്നത്. വെറും 40 രൂപയാണ് ബംഗ്ലാദേശില്‍ ഇപ്പോഴും കൃഷിനലങ്ങളിലും മറ്റുമായി ജോലിചെയ്യുന്നവര്‍ക്ക് പ്രതിദിനവേതനം. പലപ്പോഴായി ഇന്ത്യയിലെക്ക് നുഴഞ്ഞുകയറി പലരും ഇവിടെ ജോലിചെയ്ത് ബംഗാദേശില്‍ തിരിച്ചെത്തി വലിയ സമ്പന്നരായി കഴിയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ബംഗ്ലാദേശിലുള്ള കൂടുതല്‍ പേര് ഏതുവിധേനയും ഇന്ത്യയിലേക്ക് കടക്കുന്നതിന് ശ്രമം നടത്തുന്നത്. പശ്ചിമബംഗ്ലാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരുടെ കാവല്‍ മാത്രമേയുള്ളൂ. ഇവരുടെ കണ്ണുവെട്ടിച്ചാണ് ബംഗ്ലാളിലേക്ക് കടക്കുന്നത്. എന്നാല്‍ ബംഗ്ലാദേശുകാരെ വ്യാപകമായി സൂഷണം ചെയ്യുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗാളികളാണെന്നുള്ള വ്യാജതിരിച്ചറിയില്‍ കാര്‍ഡും മറ്റും നിര്‍മ്മിച്ച് നല്‍കുന്നത് ഈ റാക്കറ്റാണ്. ഇവരുടെ കീഴിലാണ് മറ്റിടങ്ങളില്‍ തൊഴില്‍ ചെയ്യിപ്പിക്കുന്നത്. 200 രൂപവരെ മാത്രമാണ് ഇവര്‍ പലപ്പോഴും ബംഗ്ലാദേശികള്‍ക്ക് നല്‍കുന്നത്.
ബംഗ്ലാദേശികള്‍ക്ക് വന്‍തുക നല്‍കിയാണ് കള്ളനോട്ട് ലോബി ഇവരെ കയ്യിലെടുക്കുന്നത്. വിതരണത്തിലേര്‍പ്പെടുന്ന പലബംഗ്ലാദേശികളും തങ്ങളുടെ കൈവശമുള്ളത് വ്യാജനോട്ടാണെന്നതും മനസ്സിലാക്കുന്നില്ല. ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന റാക്കറ്റിനെ പിടികൂടുവാന്‍ പോലീസിന് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: