തിരുവനന്തപുരം: ക്ഷേത്രപൗരോഹിത്യത്തില്നിന്നും ക്ഷേത്രഭരണത്തിലേക്ക് എന്ന സന്ദേശമുണര്‍ത്തി ക്ഷേത്രപ്രവേശന വിളംബരജാഥ തിരുവനന്തപുരം അനന്തപത്മനാഭസ്വാമി സന്നിധിയില്‍ സമാപിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കുമ്പള അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് സംസ്ഥാന ജന.സെക്രട്ടറി സ്വാമി അയ്യപ്പദാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 30ന് ആരംഭിച്ച രഥയാത്രയാണ് ഇന്നലെ സമാപിച്ചത്.
സംസ്ഥാനത്ത് പ്രധാന ക്ഷേത്രങ്ങളില്‍നിന്ന് സ്വീകരണം ഏറ്റുവാങ്ങി തിരുവനന്തപുരം ജില്ലയില്‍ എത്തിയ രഥയാത്ര കവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങള്‍ സ്വീകരിച്ചു. വൈകുന്നേരം പുത്തരിക്കണ്ടത്ത് നടന്ന സമാപന സമ്മേളനത്തിന്റെ ദ്വീപപ്രോജ്വലനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നിര്‍വഹിച്ചു. കവി പി.നാരായണക്കുറുപ്പിന്റെ അധ്യക്ഷതയില്‍ ഒ.രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്വാമി അയ്യപ്പദാസ്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി കുമ്മനം രാജശേഖരന്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കദംബന്‍ നമ്പൂതിരിപ്പാട്, കെപിഎംഎസ് സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ്, സ്വാമി സത്യവ്രത, ബ്രഹ്മചാരി ശിവാമൃത ചൈതന്യ, പി.എന്‍.ഗോപാലകകൃഷ്ണന്, കെ.എസ്.നാരായണന്, എം.ജി.രാമകൃഷ്ണന്, എന്‍.നിര്മലാനന്ദന്, പി.അശോക് കുമാര്‍, രാജേന്ദ്രന് നായര്‍, ഡോ. പൂജപ്പുര കൃഷ്ണന് നായര്‍, എന്‍.ഗോപാല്‍, പ്രൊഫ. സി.ജി.രാജഗോപാല്‍, കാ.ഭാ. സുരേന്ദ്രന്, കെ.അരവിന്ദാക്ഷന് നായര്‍, പി.കെ.വിശ്വനാഥ്, ഗോപാലന്‍കുട്ടി മാസ്റ്റര്‍, പുഞ്ചക്കരി സുരേന്ദ്രന്, ഡോ. വാവ, ഇ.എസ്.ബിജു, സി.കെ.കുഞ്ഞ്, കെ.പി.ഭാസ്കരന്, നാഗപ്പന് നായര്‍, എം.എസ്.രമേശ്, എന്‍.കെ.വിനോദ്, ടി.കെ.മോഹനന്, പൂന്തുറ ശ്രീകുമാര്‍, പി.ജ്യോതീന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: