ചങ്ങനാശ്ശേരി: നായരീഴവ ഐക്യത്തെ സിപിഎം ഭയപ്പെടുന്നതായി എന്‍എസ്എസ്. നായരീഴവ ഐക്യം സിപിഎമ്മിന് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.ഐക്യം ശക്തിപ്പെട്ടാല്‍ സിപിഎമ്മിനുള്ളില്‍ ധ്രുവീകരണമുണ്ടാകുമെന്ന തിരിച്ചറിവാണ് എന്‍എസ്എസിനെതിരെ സിപിഎം നേതാക്കളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇത്തരം അഭിപ്രായങ്ങള്‍ പാര്‍ട്ടിക്ക് ദോഷകരമാകുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വര്‍ഗ്ഗീയമായി മാത്രമാണ് ചിന്തിക്കുന്നത്. എന്‍എസ്എസ്സും, എസ്എന്‍ഡിപിയും വര്‍ഗ്ഗീയ ശക്തികളാണെന്ന് വി.എസ് അച്യുതാനന്ദന്റെ അഭിപ്രായത്തോട് പെരുന്നയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേരിട്ടും ദൂതന്മാര് മുഖേനയും വി.എസ്. അച്യുതാനന്ദന് സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആ വി.എസ്സിന് സാമുദായിക സംഘടനകളെ വിമര്‍ശിക്കാന്‍ എന്ത് അധികാരമാണുള്ളതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.
രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ഭരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് കരുതുന്നു. അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. രമേശ് ചെന്നിത്തല മന്ത്രിയായാല്‍ എന്തു ഗുണമുണ്ടാകുമെന്നതിനെക്കുറിച്ച് എന്‍എസ്എസ് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: