കോഴിക്കോട്: ഹിന്ദുസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്ക് നടത്താനിരുന്ന ‘ഘോഷയാത്ര’ മുസ്ലീംലീഗ് ടൗണ്‍ഹാളിലേക്ക് മാറ്റി. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദളിത് ലീഗിന്റെ പേരില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച മാര്‍ച്ചാണ് വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് ജില്ലാഭരണകൂടം ഇടപെട്ട് ടൗണ്‍ഹാളിലേക്ക് മറ്റീവ്പ്പിച്ചത്. അമിതാധികാര പ്രവണതയില്‍ എന്തും ചെയ്യാമെന്ന മുസ്ലീംലീഗിന്റെ അധികാര ഹുങ്കിനേറ്റ കനത്ത തിരിച്ചടിയായി ഇത് മാറി.
മുസ്ലീംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ.ബാവ ഉദ്ഘാടനം ചെയ്യുമെന്നും പി.വി. ഗാഗാധരന്‍, സിനിമാനടന് കോഴിക്കോട് നാരായണന്‍നായര്‍ എന്നിവര്‍ പ്രസംഗിക്കും എന്നായിരുന്നു നഗരത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ശ്രീകണ്ഠേശ്വരക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തും എന്ന പ്രഖ്യാപനത്തെ വിവിധ ഹൈന്ദവ സംഘടനകളും പിന്നാക്ക സംഘടനകളും എതിര്‍ത്തതോടെ ജില്ലാഭരണകൂടവും പോലീസ് മേധാവികളും ഇടപെടുകയായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ക്ക് ഒറ്റയ്ക്കോ കൂട്ടായോ ഏത് ക്ഷേത്രത്തില്‍ പ്രവേശിക്കാനും ഇക്കാലത്ത് തടസ്സമില്ലെന്നും എന്നാല്‍ മുസ്ലീം ലീഗിന്റെ പോഷകസംഘടനയായ ദളിത് ലീഗിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയ യാത്രകള്‍ക്ക് ക്ഷേത്രാങ്കണം വേദിയാക്കരുതെന്നും ആയിരുന്നു ഹിന്ദുസംഘനകളുടെ എതിര്‍പ്പിന്റെ പ്രധാന കാരണം. ക്ഷേത്രഭാരവാഹികള്‍ക്ക് തെറ്റായ ധാരണയാണ് സംഘാടകര്‍ നല്‍കിയിരുന്നത്. എതിര്‍പ്പ് രൂക്ഷമായതോടെ മുസ്ലിംലീഗ് പത്തി താഴ്ത്തുകയായിരുന്നു. സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനുപകരം ടൗണ്‍ഹാള്‍ മുറ്റത്ത് സമാപിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പി.വി.ഗംഗാധരനോ കോഴിക്കോട് നാരായണന്നായരോ പരിപാടിയില്‍ പങ്കെടുത്തില്ല. ഉദ്ഘാടന പ്രസംഗത്തില്‍ വര്‍ഗീയവികാരം ഇളക്കിവിടുന്ന പ്രസംഗമാണ് പി.കെ.കെ.ബാവ നടത്തിയത്. ഹിന്ദുസംഘടനകളുടെ നീക്കത്തെ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവരണമെന്നും ആയിരുന്നു ബാവയുടെ ആഹ്വാനം.
ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികത്തിന്റെ പേരില്‍ മുസ്ലീം ലീഗ് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപനം നടത്തിയത് പിന്‍വലിപ്പിക്കാന്‍ ജനാധിപത്യരീതിയില്‍ പ്രതികരിച്ച വിവിധ ഹിന്ദുസംഘടനകള്‍ക്ക് പട്ടികജാതി, വര്‍ഗ്ഗസംഘടനകള്‍ നന്ദിരേഖപ്പെടുത്തി. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി സന്ദര്‍ഭോചിതമായി ഇടപെട്ട ജില്ലാ ഭരണകൂടത്തെയും, പോലീസ് മേധാവികളെയും നേതാക്കള്‍ പത്രസമ്മേളത്തില്‍ ശ്ലാഘിച്ചു.
ക്ഷേത്രാങ്കണങ്ങള്‍ ഇസ്ലാമിക രാഷ്ട്രീയ കക്ഷികളുടെയോ, പോഷകസംഘടനകളുടെയോ അജണ്ടകള്‍ നടപ്പാക്കാനുള്ള വേദികളല്ലെന്നും മുസ്ലീംലീഗിന്റെ പോഷകസംഘടനയായ ദളിത് ലീഗിന്റെ പേരില്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്താനുള്ള നീക്കത്തെ മറ്റൊരുതരത്തില്‍ കാണാന്‍ കഴിയില്ലെന്നും വനവാസിവികാസ കേന്ദ്രം സംസ്ഥാനപ്രസിഡന്റ് പള്ളിയറരാമന്‍, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.കെ. വേലായുധന്, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് എന്നിവര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: