ടിബറ്റ്: ടിബറ്റുകാരുടെ ആത്മാഹൂതി ചൈന കാര്യമായി കാണുന്നില്ലായെന്ന് ടിബറ്റന്‍ ജനതയുടെ ആത്മീയ നേതാവ് ദലൈലാമ. ജപ്പാനില്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ദലൈലാമ ഇക്കാര്യം ഉന്നയിച്ചത്.
തന്നെ വിമര്‍ശിക്കുന്നതിനു പകരം ടിബറ്റുകാരുടെ ആത്മഹത്യകളെ കുറിച്ച് സര്‍ക്കാര്‍ വിശദമായി അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈന ഭരണകൂടത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴ് ആത്മഹത്യകളാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
2009 നുശേഷം ഇതുവരെ പ്രതിഷേധ സൂചകമായി ടിബറ്റിലെ ബുദ്ധസന്യാസികള്‍ ഉള്‍പ്പെടെ 70 പേര് തീകൊളുത്തി ആത്മാഹൂതി ചെയ്തിട്ടുണ്ട്. ചൈന ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ അവസാനിച്ചാല്‍ മാത്രമേ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ആത്മഹത്യകള്‍ക്ക് അവസാനം ഉണ്ടാകൂ എന്ന് ദലൈലാമയുടെ അനുയായി സാങി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: