ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് പദവി ഒഴിയാനിരിക്കുന്ന ഹൂ ജിണ്ടാവോ സൈനിക നേതൃസ്ഥാനവും ഒഴിയുന്നു. എല്ലാ പദവികളില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് അദ്ദേഹം സൈനിക നേതൃസ്ഥാനവും ഒഴിയുന്നത്.
പുതിയ നേതാവായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുത്തിരിക്കുന്ന നിലവിലെ വൈസ് പ്രസിഡന്റ് സീ ജിന്‍പിങ് ആയിരിക്കും സൈനിക മേധാവിയായി നിയമിതനാകുകയെന്നാണ് വിവരം. എല്ലാ പദവികളില്‍ നിന്നും വിരമിക്കാനുള്ള ഹൂ ജിണ്ടാവോയുടെ തീരുമാനം അതിശയത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.
ഹൂ ജിണ്ടാവോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെ ഉള്‍പ്പെടുത്തി സൈനിക നേതൃസ്ഥാനത്ത് അടുത്തിടെ അഴിച്ചുപണി നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന് ചെയര്മാന് സ്ഥാനത്തെങ്കിലും അദ്ദേഹം തുടരുമെന്നായിരുന്നു വാര്‍ത്തകള്‍.
14 ന് അവസാനിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുമെങ്കിലും ജനുവരി ആദ്യം മാത്രമാകും ഔദ്യോഗിക ഭരണമാറ്റമുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: