പെരുമ്പാവൂര്‍: ഭാരതീയ വിദ്യാനികേതന്‍ എറണാകുളം ജില്ലയിലെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ശാസ്ത്രമേളയില്‍ പെരുമ്പാവൂര്‍ വ്യാസ വിദ്യാനികേതന്‍ (62 പോയിന്റ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. യഥാക്രമം ചങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ (52 പോയിന്റ്), ഗോകുലം പബ്ലിക് സ്കൂള്‍ പട്ടിമ്മറ്റം (40 പോയിന്റ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പ്രളയക്കാട് ശ്രീശങ്കരാ വിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ കുറുപ്പംപടി എംജിഎം ഹയര്‍ സെക്കന്ററി സ്കൂളിലാണ് ശാസ്ത്രമേള അരങ്ങേറിയത്.
രാവിലെ നടന്ന പൊതുസമ്മേളനം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.ആര്.രവീന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷന്‍ റ്റി.പി.എ.കര്‍ത്താ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം കെ.കെ.മാത്തുക്കുഞ്ഞ്, വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി ഇ.വി.വിശ്വം തുടങ്ങിയവര്‍ പങ്കെടുത്തു. 25 വിദ്യാലയങ്ങളില്‍ നിന്നായി 654 മത്സരാര്‍ത്ഥികളാണ് ശാസ്ത്രമേളയില്‍ പങ്കെടുത്തത്.
ശിശു,ബാല, കിഷോര്‍ (എല്‍പി, യുപി, ഹൈസ്കൂള്‍) വിഭാഗങ്ങളിലായാണ് മേള ക്രമീകരിച്ചിരുന്നത്. ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണ് കുട്ടിശാസ്ത്രജ്ഞര്‍ കാഴ്ച വച്ചത്. മാലിന്യ സംസ്കരണം, വൈദ്യുതി ലാഭിക്കല്‍, പാചകവാതക നിര്‍മാണം തുടങ്ങി ആനുകാലിക പ്രസക്തമായ പലതും മേളയില്‍ മിന്നി മറിഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ റ്റി.പി.എ.കര്‍ത്താ, ഉപാദ്ധ്യക്ഷന്‍ മുരളീധരന്, സ്വാഗത സംഘം രക്ഷാധികാരി എം.എന്‍.പ്രഭാകരന് തുടങ്ങിയവര്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: