പള്ളുരുത്തി: വാഹനങ്ങള്‍ വില്‍പ്പനനടത്തുമ്പോള്‍ ശരിയായ നിയമം പാലിക്കാതെ കൈമാറ്റം ചെയ്യുന്നവര്‍ കബളിപ്പിക്കപ്പെടുന്നു. ഉടമ്പടികരാര്‍ മാത്രം എഴുതിയശേഷം വാഹനം കൈമാറ്റം നടത്തുന്നവരുടെ പേരില്‍തന്നെ വാഹനം നിലനിര്‍ക്കുകയും പിന്നീട് വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ ഉടമകളെത്തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്ന സാഹചര്യം നിരവധിയാണെന്ന് കൊച്ചി ജോയിന്റ് ആര്‍ടിഒ സജിത്ത് വി.പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കായി ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതും ഇത്തരം വാഹനങ്ങളാണ്. വാഹനത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടശേഷം കൈമാറ്റം ചെയ്ത ഉടമ ക്രിമിനല്‍ കേസില്‍ പ്രതിയായ സംഭവം നിരവധിയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യം മനസ്സിലാക്കി വാഹനകൈമാറ്റം നടത്തുന്നവര്‍ രേഖാമൂലമുള്ള വില്‍പ്പന ആര്‍ടി ഓഫീസുകള്‍ വഴിമാത്രം നടത്തണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തിലെ വിവിധ ആര്‍ടി ഓഫീസിന് കീഴില്‍ ക്രിമിനല്‍ സംഘത്തിന് വാഹനം കൈമാറ്റം ചെയ്തു കൊടുക്കുവാന്‍ നിരവധി പേര് രംഗത്തുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുറ്റമൊന്നും ചെയ്യാതെ തന്നെ ക്രിമിനല്‍ കേസില്‍ സാക്ഷിയോ, പ്രതിയോ ആയി വാഹനവില്പ്പനനടത്തുന്നവര് ഉള്‍പ്പെടുകയും ചെയ്യുന്നു. നിരവധി അബദ്ധധാരണകള്‍ വാഹനകൈമാറ്റത്തിന് ഇടനിലനില്ക്കുന്നവര് ഇടപാടുകാര്‍ക്ക് നല്‍കും. എന്നാല്‍ ഇതൊന്നും സത്യമല്ലെന്ന് മനസ്സിലാക്കുന്നത് വാഹനസംബന്ധിയായ കേസുകള്‍ വരുമ്പോഴായിരിക്കും. വാഹനം അനധികൃതമായി കൈമാറ്റം ചെയ്ത് വാഹന ഉടമകള്‍ വരുത്തിവെക്കുന്ന കുറ്റങ്ങളും ടാക്സ് ഇനത്തില്‍ വരുത്തുന്ന കുടിശികളും ഉണ്ടാകാതിരിക്കാനും യഥാര്ത്ഥനിയമം പാലിക്കണമെന്നും ആര്‍ടിഓഫീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
വാഹന ബ്രോക്കര്‍മാരും, ഡീലര്‍മാരും ആര്‍സിബുക്ക് ട്രാന്‍സ്ഫര്‍ ചെയ്യാതിരിക്കുകയും പിന്നീട് വാഹനം പൊളിച്ചു മാറ്റുകയും രേഖകള്‍ പഴയ പടിനില്ക്കുകയും ചെയ്താല്‍ പഴയ ഉടമയുടെ പേരില്‍ നിയമനടപടികള്‍ വരികയും ചെയ്യും. വാഹനം കൈമാറ്റം നടത്തുന്നവര്‍ നിര്‍ബന്ധമായും അതാത് ആര്‍ടി ഓഫീസുകളുമായി ബന്ധപ്പെടണമെന്നും ജോയിന്റ് ആര്‍ടിഒ സജിത്ത് വി. വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: